സാമ്പത്തികമാന്ദ്യവും കോവിഡും രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുമ്പോഴും മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പത്തിൽ വൻ വർധന. അംബാനിയുടെ സ്വത്ത് ഒരു വർഷത്തിനുള്ളിൽ 3730 കോടി ഡോളർ പെരുകിയെന്ന് ‘ഫോർബ്സ് മാഗസിൻ’. വർധന 73 ശതമാനം.
രാജ്യത്തെ ഏറ്റവും വലിയ ധനികനായ അംബാനിയുടെ മൊത്തം ആസ്തി 8870 കോടി ഡോളറായി. കോവിഡ്കാലത്ത് ജിയോ നിക്ഷേപങ്ങൾവഴിമാത്രം അംബാനി 2000 കോടി ഡോളറിന്റെ ആസ്തിവർധന നേടി.രണ്ടാം സ്ഥാനക്കാരനായ ഗൗതം അദാനിയുടെ സ്വത്ത് 61 ശതമാനം വർധിച്ച് 2520 കോടി ഡോളറായി. ഈയിടെ മുംബൈ വിമാനത്താവളം സ്വന്തമാക്കിയത് അദാനിക്ക് വൻകുതിപ്പായി. മൂന്നാം സ്ഥാനത്തുള്ള ശിവ് നാടാറുടെ സമ്പത്ത് 2040 കോടി ഡോളറായി ഉയർന്നു. രാധാകൃഷ്ണൻ ദമനി (1540 കോടി ഡോളർ), ഹിന്ദുജ സഹോദരങ്ങൾ (1280 കോടി ഡോളർ), സൈപ്രസ് പൂനവാല(1150 കോടി ഡോളർ), പല്ലൻജി മിസ്ത്രി (1140 കോടി ഡോളർ), ഉദയ് കൊഡാക്ക് (1130 കോടി ഡോളർ), ഗോദ്റജ് കുടുംബം(1100 കോടി ഡോളർ), ലക്ഷ്മി മിത്തൽ (1030 കോടി ഡോളർ) എന്നിവരാണ് നാലുമുതൽ 10 വരെ സ്ഥാനത്തുള്ളത്. ആദ്യ 10 സ്ഥാനത്തുള്ളവരുടെ സ്വത്ത് മൊത്തം 51,750 കോടി ഡോളറായി.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്പത്തുള്ള 100 പേരിൽ പകുതിയോളം പേരുടെ ആസ്തി ഈ കാലയളവിൽ വർധിച്ചു.

No comments:
Post a Comment