Sunday, January 17, 2021

നാലുവർഷം: എൽഡിഎഫ്‌ സർക്കാർ പുതുപ്പള്ളിക്ക്‌ അനുവദിച്ചത്‌ 185.5 കോടി

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌ 188.5 കോടി രൂപ. ബജറ്റിൽ ഉൾപ്പെടുത്തി മണ്ഡലത്തിന് നാലു വർഷത്തിൽ നീക്കിവച്ചത്‌ 40.5 കോടി രൂപ. കിഫ്‌ബിയിൽനിന്ന്‌‌ 145 കോടി രൂപയും വകയിരുത്തി.

140 കോടി രൂപയുടെ കൊടിമാത–- കളത്തിൽ റോഡും അഞ്ചുകോടി രൂപയുടെ പുതുപ്പള്ളി ഗവ. സെന്റ് ജോർജ് വിഎച്ച്‌എസ്എസ് നവീകരണവുമാണ്‌ കിഫ്‌ബി പദ്ധതികൾ. ഇതുമറച്ചുവച്ചാണ്‌ മണ്ഡലത്തിന്‌ ഈ സർക്കാർ ഒന്നും അനുവദിച്ചില്ലെന്ന്‌ ഉമ്മൻചാണ്ടി പ്രചരിപ്പിക്കുന്നത്‌‌.

ബജറ്റിൽ അനുവദിച്ചത്‌ : മണ്ണൂർപ്പള്ളി–- പൂവത്തിലാപ്പ് റോഡ്‌: 10 കോടി (2021–-22), അരീപ്പറമ്പ് - പാമ്പാടി റോഡ് നവീകരണം–- 5.5 കോടി (2020–- -21), പാടം റോഡ്–-അങ്ങാടി–-മാങ്ങാനം ലിങ്ക് റോഡ് സ്ഥലമെടുപ്പും റോഡ് നിർമാണവും– മൂന്നു കോടി, മണർകാട്–-പുതുപ്പള്ളി റോഡ് സൈഡ് കോൺക്രീറ്റ്‌: രണ്ടുകോടി, അറുമാനൂർ റോഡ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ: നാലു കോടി, കവുംങ്ങുംപാലം–-നായിപ്ലാവ് റോഡ് പുനരുദ്ധാരണം നാലുകോടി (2019–- -20), തന്നിക്കപ്പടി–-എഴുത്തുപുഴ റോഡ്‌ നവീകരണം: ഏഴു കോടി, എഴുത്തുപുഴ–- കോത്തല റോഡിന്റെ നവീകരണം: അഞ്ചുകോടി (2018-–-19).

No comments:

Post a Comment