കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യമിട്ട് കായിക വകുപ്പ് ഓസ്ട്രേലിയയിലെ വിക്ടോറിയ സർവകലാശാലയുമായി സഹകരിക്കും. പരിശീലകർക്കും കായിക എൻജിനിയർമാർക്കുമുള്ള കോഴ്സാണ് ആദ്യഘട്ടം.
ജനുവരിയിൽ പൂർത്തിയാകുന്ന ആദ്യ ഘട്ടത്തിൽ 20 പേർക്കാണ് ഓൺലൈൻ കോഴ്സ്. സ്പോട്സ് കൗൺസിലിലെയും ജി വി രാജ സ്പോട്സ് സ്‌കൂൾ, കണ്ണൂർ സ്പോട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ പരിശീലകരാണ് പങ്കെടുക്കുന്നത്. കായിക എൻജിനിയറിങ് വിഭാഗത്തിലുള്ളവർക്കും കോഴ്സ് നടക്കുകയാണ്. 1.3 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്.
സ്പോർട്സ് എക്സെലൻസ് ത്രൂ ഇന്റർനാഷണൽ പാർട്‌ണർഷിപ് പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയ സർവകലാശാലയ്‌ക്ക് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് എക്സർസൈസ് ആൻഡ് ആക്ടീവ് ലിവിങ്ങുമായി (ഐഎസ്ഇഎഎൽ) കായിക ഡയറക്ടറേറ്റ് കൈകോർത്തത്. പദ്ധതിയുടെ ഭാഗമായി സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് കോച്ചിങ്, ഇവന്റ് ഓർഗനൈസേഷൻ, കായികസൗകര്യങ്ങളുടെ പ്രവർത്തനം, സ്പോർട്സ് മാർക്കറ്റിങ്, കായിക ഇടപെടൽ എന്നീ വിഷയങ്ങളിലാണ് മാസ്റ്റർ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നത്. അടുത്ത ഘട്ടത്തിൽ ആറു മാസംമുതൽ ഒരു വർഷംവരെ നീളുന്ന കോഴ്സ് നടത്താനാണ് തീരുമാനം. കായികതാരങ്ങൾക്കുള്ള കോഴ്സുകളും ആരംഭിക്കും.
No comments:
Post a Comment