റീബിൽഡ് കേരള പദ്ധതിയിൽ 7200.28 കോടി രൂപ ചെലവ് വരുന്ന വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകബാങ്കിൽനിന്ന് വികസന വായ്പയായി ഇതുവരെ 1779.58 കോടി രൂപ ലഭ്യമാക്കി. ഇതിന് പുറമേ സംസ്ഥാനത്തിന്റെ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി 1400 കോടിയും വികസന നയ വായ്പയുടെ ഭാഗമായി 840 കോടിയും ലഭ്യമാക്കാൻ ജർമൻ ബാങ്കായ കെഎഫ്ഡബ്യുവുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പ്രോഗ്രാം ഫോർ റിസൾട്ട് മാതൃകയിൽ 350 ദശലക്ഷം ഡോളർ സാമ്പത്തിക സഹായം ലോകബാങ്ക്, എഐഐബി, എഎഫ്ഡി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ലഭ്യമാക്കും.
പദ്ധതിയിൽ 479.66 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾക്കും അഞ്ചു പാലങ്ങൾക്കും 435.77 കോടി രൂപയുടെ പദ്ധതിയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ 733.81 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളും ഒരു പാലവും 5137.99 കോടി രൂപയുടെ പദ്ധതിയും വാട്ടർ അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന 182.6 കോടിയുടെ ഏഴ് കുടിവെള്ള പദ്ധതികളും പൂർത്തിയാക്കും.
വയനാട് ബാണാസുര സാഗർ ഡാം പ്രദേശത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് ജീവനോപാധി ലഭ്യമാക്കാൻ 3.20 കോടിയുടെ പദ്ധതിയും ഡാം, കനാൽ, നദീതടങ്ങൾ, റെഗുലേറ്റർ കം ബ്രിഡ്ജുകൾ തുടങ്ങിയവയുടെ തകരാർ പരിഹരിക്കാൻ 108.58 കോടിയുടെ 98 പദ്ധതികളും നടക്കുന്നുണ്ടെന്ന് പി ഉണ്ണി, സി കെ ശശീന്ദ്രൻ, കെ യു ജനീഷ്‌കുമാർ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
റീബിൽഡ് കേരള; സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭൂപടം റെഡിയാകുന്നു
തിരുവനന്തപുരം > റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തിന്റെ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭൂപട നിർമാണം–- മാപ്പത്തോൺ പുരോഗമിക്കുന്നു. ഇതുവരെ 3,08,600 കെട്ടിടവും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും രേഖപ്പെടുത്തി.
പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ, ഓരോ പ്രദേശത്തെയും റോഡും കെട്ടിടങ്ങളും ജലാശയങ്ങളും രേഖപ്പെടുത്തണമെന്ന തീരുമാനമാണ് മാപ്പത്തോൺ പദ്ധതിക്ക് തുടക്കമിട്ടത്. ഐടി മിഷനു കീഴിലുള്ള സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെ ഹരിതകേരളം മിഷനാണ് ഭൂപടം രേഖപ്പെടുത്തുന്നത്. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം
No comments:
Post a Comment