കൊച്ചി> കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2019-20 വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ചെക്ക് കൈമാറി.സംസ്ഥാന സര്‍ക്കാരിന് 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ ഉള്ളത്. 2019-20 സാമ്പത്തിക വര്‍ഷം കമ്പനി 655.05 കോടിരൂപയുടെ മൊത്തവരുമാനവും 204.05 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 27 ശതമാനം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.
സിയാലിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 33.49 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ കൈമാറുന്നു.
2003-04 മുതല്‍ സിയാല്‍ ലാഭവിഹിതം നല്‍കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തോടെ മൊത്തം വിതരണം ചെയ്ത ലാഭവിഹിതം മുടക്കുമുതലിന്റെ 282 ശതമാനമായി. 31 രാജ്യങ്ങളില്‍ നിന്നായി 19,000-ല്‍ അധികം നിക്ഷേപകരാണ് സിയാലിനുള്ളത്.
No comments:
Post a Comment