ന്യൂഡല്‍ഹി> ബാഹ്യശക്തികളാണ് കര്‍ഷക സമരത്തിന്റെ ഗതി അക്രമത്തിലേക്കു മാറ്റിയതിനു പിന്നിലെന്ന് കര്‍ഷക സംഘടനകളും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും.
'മോഡിക്കും അമിത് ഷായ്ക്കും ഒപ്പം നില്‍ക്കുന്ന ഇയാളാണ് ദീപ് സിദ്ധു. ഇയാളാണ് ചെങ്കോട്ടയിലേക്ക് ആള്‍ക്കൂട്ടത്തെ നയിച്ചതും സിഖ് പതാക അവിടെ ഉയര്‍ത്തിയതും'- മോഡിക്കും അമിത് ഷായ്ക്കുമൊപ്പം ദീപ് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
ചെങ്കോട്ടയിലെ സംഘര്‍ഷത്തിലും പതാക ഉയര്‍ത്തിയ സംഭവത്തിനും നേതൃത്വം നല്‍കിയത് പഞ്ചാബി സിനിമാതാരം ദീപ് സിദ്ധു ആണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നില്‍ക്കുന്ന ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.ഇതോടെ സൈബറിടത്തിലും ചര്‍ച്ച സജീവമാകുകയാണ്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ദീപ് സജീവമായിരുന്നു. അതേസമയം , ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദുവുമായി തനിക്കു ബന്ധമില്ലെന്ന് ബിജെപി എംപിയും നടനുമായ സണ്ണി ഡിയോള്‍ രംഗത്തെത്തി. .
ചെങ്കോട്ടയിലേക്ക് മൈക്രോഫോണുമായാണ് ദീപ് സിദ്ധു എത്തിയതെന്നും കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചതു ദീപ് സിദ്ധുവാണെന്നും ആരോപണമുണ്ട്.
കര്‍ഷകപ്രതിഷേധത്തില്‍ പങ്കെടുക്കാനും പിന്തുണ അറിയിച്ചും ഇയാള്‍ മുന്‍പ് തന്നെ സജീവമായിരുന്നു. എന്നാല്‍ ആര്‍എസ്എസ് - ബിജെപി ബന്ധം ആരോപിച്ച് കര്‍ഷക സംഘടന തന്നെ ഇയാള്‍ക്കെതിരെ മുന്‍പ് രംഗത്തുവന്നിരുന്നു.
No comments:
Post a Comment