കൊച്ചി -മംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈന്‍ നാളെ നാടിന് സമര്‍പ്പിക്കും. വികസനപാതയില്‍ കേരളത്തിന്റെ പുത്തന്‍ ചുവടുവെയ്പ്പാണിത്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് മംഗളൂരുവരെ തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്ന് പോകുന്നു. പ്രതിദിനം 12 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് വാതക വാഹക ശേഷിയുള്ളതാണ് പൈപ്പ്‌ലൈന്‍.
പകൽ 11ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്‌ഘാടനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഗവർണർ വാജഭായ് വാല, കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുക്കും.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് ആ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത്. നഷ്‌ടപരിഹാരത്തുക ഇരട്ടിയാക്കിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കിയും ഇച്ഛാശക്തിയോടെ മുന്നോട്ടു പോയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്.
വീട്ടാവശ്യത്തിന് പരസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎന്‍ജിയും പൈപ്പ്‌ലൈനിലൂടെ ല്യമാക്കും. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ വ്യാവസായിക വാണിജ്യ ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം നല്‍കും. 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളത്.
പുതുവൈപ്പിലെ ടെർമിനലിൽനിന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾവഴിയാണ് പൈപ്പ്‌ലൈൻ കർണാടകത്തിലെ മംഗളുരുവിലെത്തിയത്. ബംഗളൂരുവിലേക്ക് പൈപ്പ്‌ലൈൻ ഉൾപ്പെടെ 510 കിലോമീറ്ററാണ് കേരളത്തിലൂടെ പോകുന്നത്. മുൻ യുഡിഎഫ് സർക്കാർ പൂർത്തിയാക്കിയത് 40 കിലോമീറ്റർമാത്രം. പദ്ധതിക്ക് സിംഗിൾ വിൻഡോ ക്ലിയറൻസ് കൊടുത്തത് മുൻ എൽഡിഎഫ് സർക്കാരാണ്.
ആദ്യഘട്ടം 2010ൽ തുടങ്ങി 2013 ആഗസ്‌ത് 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടം 2012 ജനുവരിയിൽ തുടങ്ങി. സ്ഥലമെടുപ്പിലെ തടസ്സംമൂലം 2013 നവംബറിൽ പണിനിലച്ചു. എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഭൂമിയുടെ നഷ്ടപരിഹാരം ഇരട്ടിയാക്കി സ്ഥലമേറ്റെടുത്തു. തുടർന്ന് കൊച്ചി–-മംഗളുരുവരെയുള്ള ഏഴ് സെക്ഷനിൽ ഗെയിൽ പുതിയ കരാർ കൊടുത്ത് നിർമാണം പുനരാരംഭിക്കുകയായിരുന്നു
No comments:
Post a Comment