കര്‍ണാടകം: ഒഴുകിയത് 500 കോടി
ബംഗളൂരു: കര്‍ണാടകത്തില്‍ അഞ്ചുദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒഴുകിയത് കോടികള്‍. റിസോര്‍ട്ടുകളിലെ താമസം, മാറിമാറിയുള്ള വിമാനയാത്ര, എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ നല്‍കിയതായി പറയുന്ന തുക എന്നിവയെല്ലാം ചേരുമ്പോള്‍ ഏതാണ്ട് 500 കോടിയിലധികമാകുമെന്നാണ് കണക്ക്. ചാഞ്ചാടിനില്‍ക്കുന്ന എംഎല്‍എമാരെ കൂടെനിര്‍ത്താന്‍മാത്രം 380 കോടിയോളം ഒഴുകിയെന്നാണ് സൂചന.
ഇതിനുപുറമെ നേതാക്കള്‍ ചാര്‍ട്ടര്‍ചെയ്ത വിമാനങ്ങളിലാണ് യാത്രചെയ്തത്. ചെന്നൈ, മുംബൈ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലാണ് വിമത എംഎല്‍എമാര്‍ കഴിഞ്ഞദിവസങ്ങളില്‍ തങ്ങിയത്. വിമാനങ്ങളിലായിരുന്നു യാത്ര. ബിജെപി എംഎല്‍എമാരാകട്ടെ ബംഗളൂരു നഗരപ്രാന്തത്തിലുള്ള ഗോള്‍ഡന്‍പാം ഹോട്ടലിലാണ് തങ്ങിയത്. ഇവിടെ ഒരു മുറിക്ക് പ്രതിദിനം 31,000 രൂപയിലേറെയാണ് നിരക്ക്. ഇതുപ്രകാരം അറുപതോളം എംഎല്‍എമാരാണ് ഇവിടെ തങ്ങിയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുണെയിലെ അംബിവാലി വില്ലേജിലാണ് താമസസൌകര്യം ഒരുക്കിയത്. .
deshabhimani 111010
കര്‍ണാടകത്തില്‍ അഞ്ചുദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അതിജീവിക്കുന്നതിന് ഒഴുകിയത് കോടികള്‍. റിസോര്‍ട്ടുകളിലെ താമസം, മാറിമാറിയുള്ള വിമാനയാത്ര, എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ നല്‍കിയതായി പറയുന്ന തുക എന്നിവയെല്ലാം ചേരുമ്പോള്‍ ഏതാണ്ട് 500 കോടിയിലധികമാകുമെന്നാണ് കണക്ക്. ചാഞ്ചാടിനില്‍ക്കുന്ന എംഎല്‍എമാരെ കൂടെനിര്‍ത്താന്‍മാത്രം 380 കോടിയോളം ഒഴുകിയെന്നാണ് സൂചന.
ReplyDeleteപാവം ദരിദ്ര കേരളം.ഇതാണ് കേരളം വികസിച്ചിട്ടില്ല, വളര്‍ന്നിട്ടില്ല എന്ന് പറയുന്നത്. മഹാരാഷ്ട്ര കര്‍ണാടകം, ദല്‍ഹി തമിള്‍നാട് ഒക്കെ കണ്ടു പഠിക്കട്ടെ സഖാക്കളും കേരളവും.
ReplyDelete(അവിടുത്തെ മാഫ്യം സുവര്‍ണ --ഇവിടുത്തെ ഏഷ്യനെറ്റ-- എന്ത് പറയുന്നു ഈ പ്രതിസന്ധി ഘട്ടത്തില്‍. മൊതലാളിടെ പാര്‍ടി പ്രതിസന്തിയില്‍ ആണല്ലോ)
നാടകീയ രംഗങ്ങള്‍ക്കിടെ കര്‍ണാടകയില്‍ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വിശ്വാസവോട്ട് നേടി. 16 എംഎല്‍എമാരെ അയോഗ്യരാക്കി സഭയുടെ അംഗസംഖ്യ 208 ആയി കുറച്ചശേഷമാണ് ശബ്ദവോട്ടോടെ പ്രമേയം പാസായതായി സ്പീക്കര്‍ അറിയിച്ചത്. വിമത എംഎല്‍എമാര്‍ സഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. കുറേനേരം സഭയും പരിസരവും സംഘര്‍ഷഭരിതമായിരുന്നു. ചിലര്‍ സഭക്ക് കല്ലെറിഞ്ഞു. ബഹളം നിയന്ത്രിക്കാന്‍ സഭക്കുള്ളില്‍ പൊലീസ് കയറി. ഒരുസംഘം എംഎല്‍മാര്‍ രാജ്ഭവനിലേക്ക് പോയി ഗവര്‍ണറെ കണ്ടു.
ReplyDelete