Monday, October 11, 2010

നൊബേലിന് പിന്നില്‍ വലതുപക്ഷ രാഷ്ട്രീയം: ക്യൂബ

ഹവാന: യോഗ്യത മാത്രം മാനിച്ചല്ല പെറു എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസയ്ക്കും ചൈനീസ് വിമതന്‍ ലിയു സിയാബോവിനും നൊബേല്‍ പുരസ്കാരങ്ങള്‍ നല്‍കിയതെന്ന് ക്യൂബ പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യങ്ങളാണ് സാഹിത്യ-സമാധാന നൊബേല്‍ പുരസ്കാര ജേതാക്കളുടെ നിര്‍ണയത്തില്‍ പ്രതിഫലിച്ചതെന്ന് ക്യൂബന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.

ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസിനോ അര്‍ജന്റീനയിലെ സൈനിക ഏകാധിപത്യഭരണകാലത്ത് തട്ടിക്കൊണ്ടുപോയവര്‍ക്കുവേണ്ടി പൊരുതിയ ധീരവനിതകള്‍ക്കോ സമാധാനത്തിനുള്ള നൊബേല്‍ നല്‍കിയിരുന്നെങ്കില്‍ അര്‍ഥപൂര്‍ണമായേനെ. അമേരിക്കയോട് വിയോജിപ്പുള്ള രാജ്യങ്ങളിലെ അഞ്ചാംപത്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം തന്നെയാണ് സിയാബോവിന് നൊബേല്‍ നല്‍കിയതില്‍ പ്രകടമായതെന്നും കുറിപ്പില്‍ വ്യക്തമാക്കി. യോസ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സമയത്ത് അദ്ദേഹത്തെ അംഗീകരിച്ചില്ല. യോസ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഇവര്‍ അംഗീകരിച്ചത്-ക്യൂബ നിരീക്ഷിച്ചു.

deshabhimani news

1 comment:

  1. യോഗ്യത മാത്രം മാനിച്ചല്ല പെറു എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസയ്ക്കും ചൈനീസ് വിമതന്‍ ലിയു സിയാബോവിനും നൊബേല്‍ പുരസ്കാരങ്ങള്‍ നല്‍കിയതെന്ന് ക്യൂബ പ്രതികരിച്ചു. പ്രത്യയശാസ്ത്രപരമായ താല്‍പ്പര്യങ്ങളാണ് സാഹിത്യ-സമാധാന നൊബേല്‍ പുരസ്കാര ജേതാക്കളുടെ നിര്‍ണയത്തില്‍ പ്രതിഫലിച്ചതെന്ന് ക്യൂബന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.

    ReplyDelete