Thursday, October 7, 2010

കഥയറിയാതെ ഉമ്മന്‍ചാണ്ടി

എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിരത്തിയത് ഇല്ലാക്കണക്കുകള്‍. പ്ളാന്‍ ഫണ്ടും കേന്ദ്ര വിഹിതവും കേരളം വിനിയോഗിച്ചില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും യഥാര്‍ഥ കണക്കുകളും തമ്മില്‍ പുലബന്ധം പോലുമില്ല. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് അടിക്കടി കുറയുകയാണെന്ന ഉമ്മന്‍ചാണ്ടി തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ തട്ടിവിട്ടത് ഈ വര്‍ഷങ്ങളിലെ ദേശീയ ജിഡിപിയുടെ കണക്കുകള്‍ ബോധപൂര്‍വം മറച്ചുവച്ചുകൊണ്ടാണ്. പദ്ധതി ചെലവില്‍ കേരളം പിന്നോക്കം പോയെന്ന ഉമ്മന്‍ചാണ്ടിയുടെ കണ്ടെത്തലും വസ്തുതയ്ക്ക് നിരക്കുന്നതല്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തെ പദ്ധതി ചെലവ് 74 ശതമാനം മാത്രമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയി. കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷത്തെ പ്രകടനം ഇങ്ങനെ: 2007-08ല്‍ 82 ശതമാനം, 2008-09ല്‍ 80 ശതമാനം, 2009-10ല്‍ 92 ശതമാനം. ഒരിക്കല്‍പ്പോലും യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനത്തോളം താഴ്ന്നില്ല.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുണ്ടായിരുന്ന അവസാനവര്‍ഷം പ്ളാന്‍ഫണ്ട് 5447 കോടിയായിരുന്നെങ്കില്‍ ഈ സാമ്പത്തികവര്‍ഷം അത് 10025 കോടിയാണ്. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നത് പച്ചക്കള്ളം. യുഡിഎഫ് ഭരിച്ച 2001-06ല്‍ സമ്പൂര്‍ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന, സ്വര്‍ണജയന്തി ഗ്രാമീണ സ്വരോസ്ഗാര്‍ യോജന, ഇന്ദിരാ ആവാസ് യോജനപോലുള്ള കേന്ദ്രാവിഷ്കൃതപദ്ധതികള്‍ക്ക് വകയിരുത്തിയ തുകയുടെ 78 ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ഇതേ പദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെ 88 ശതമാനവും വിനിയോഗിക്കാന്‍ ആദ്യത്തെ മൂന്നു സാമ്പത്തികവര്‍ഷത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി.

ശുചിത്വ ക്യാമ്പയിന്‍, പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന, ഹരിയാലി പോലുള്ള പ്രത്യേക പദ്ധതികള്‍ക്ക് അനുവദിച്ച തുകയുടെ 36 ശതമാനമാണ് യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെലവിട്ടത്. 2006 മുതല്‍ 2009 വരെയുള്ള വര്‍ഷം എല്‍ഡിഎഫ് ചെലവിട്ടത് 55 ശതമാനം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മൊത്തത്തിലെടുത്താല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിനിയോഗം 2009-2010ല്‍ 136 ശതമാനമെന്ന നേട്ടത്തില്‍ എത്തിയിരിക്കയാണ്. സര്‍വശിക്ഷാ അഭിയാന് അനുവദിച്ച തുകയുടെ വിനിയോഗം യുഡിഎഫിന്റെ കാലത്ത് 2002-03ല്‍ 37 ശതമാനം, 2003-04ല്‍ 48 ശതമാനം, 2004-05ല്‍ 55 ശതമാനം, 2005-06ല്‍ 58 ശതമാനം എന്ന നിരക്കിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷം എസ്എസ്എ വിനിയോഗം 60 ശതമാനവും രണ്ടാംവര്‍ഷം 88 ശതമാനവും മൂന്നാംവര്‍ഷം 100 ശതമാനവുമായി വര്‍ധിച്ചു.
(എന്‍ എസ് സജിത്)

deshabhimani 07102010

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നിരത്തിയത് ഇല്ലാക്കണക്കുകള്‍. പ്ളാന്‍ ഫണ്ടും കേന്ദ്ര വിഹിതവും കേരളം വിനിയോഗിച്ചില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദവും യഥാര്‍ഥ കണക്കുകളും തമ്മില്‍ പുലബന്ധം പോലുമില്ല. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് അടിക്കടി കുറയുകയാണെന്ന ഉമ്മന്‍ചാണ്ടി തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ തട്ടിവിട്ടത് ഈ വര്‍ഷങ്ങളിലെ ദേശീയ ജിഡിപിയുടെ കണക്കുകള്‍ ബോധപൂര്‍വം മറച്ചുവച്ചുകൊണ്ടാണ്. പദ്ധതി ചെലവില്‍ കേരളം പിന്നോക്കം പോയെന്ന ഉമ്മന്‍ചാണ്ടിയുടെ കണ്ടെത്തലും വസ്തുതയ്ക്ക് നിരക്കുന്നതല്ല. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അഞ്ചുവര്‍ഷത്തെ പദ്ധതി ചെലവ് 74 ശതമാനം മാത്രമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയി. കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷത്തെ പ്രകടനം ഇങ്ങനെ: 2007-08ല്‍ 82 ശതമാനം, 2008-09ല്‍ 80 ശതമാനം, 2009-10ല്‍ 92 ശതമാനം. ഒരിക്കല്‍പ്പോലും യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനത്തോളം താഴ്ന്നില്ല.

    ReplyDelete