Thursday, October 7, 2010

'കണ്ണാടി'യില്‍ തെളിയുന്നത് കോ.- ബിജെപി സഖ്യം

പാലക്കാട്: പേരും ചിഹ്നവും ഉപേക്ഷിച്ച് കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തില്‍. ആകെയുള്ള 15 സീറ്റില്‍ കോണ്‍ഗ്രസ് എട്ട്, ബിജെപി മൂന്ന്, സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ നാല് എന്നിങ്ങനെയാണ് ധാരണ. പൌരമുന്നണി എന്ന പേരിലാണ് ഈ അവിശുദ്ധസഖ്യം. പഞ്ചായത്ത് രൂപീകരിച്ച കാലം മുതല്‍ എല്‍ഡിഎഫ് മാത്രമാണ് കണ്ണാടി ഭരിച്ചിട്ടുള്ളത്.

മികച്ച ഭരണത്തിന് കഴിഞ്ഞ ഭരണസമിതിക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ദൂരദര്‍ശന്റെ ഗ്രീന്‍ കേരള എക്സ്പ്രസ് റിയാലിറ്റിഷോയില്‍ നാലാം സ്ഥാനം കണ്ണാടി പഞ്ചായത്തിനായിരുന്നു. രാജ്യത്ത് ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്ത്, നിര്‍മല്‍ പുരസ്കാരം, സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് തുടങ്ങിയ പുരസ്കാരങ്ങളും കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കണ്ണാടി നേടി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ് അവിശുദ്ധസഖ്യത്തിന് കോണ്‍ഗ്രസും ബിജെപിയും തയ്യാറായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ബിജെപിയും പാര്‍ടികളുടെ പേരും ചിഹ്നവും ഉപേക്ഷിച്ച് തെങ്ങ് അടയാളത്തിലാണ് മത്സരിച്ചത്. 14-ല്‍ മൂന്ന് സീറ്റ് മാത്രമാണ് ഈ അവിശുദ്ധകൂട്ടുകെട്ടിന് അന്ന് നേടാന്‍ കഴിഞ്ഞത്.

deshabhimani 07102010

2 comments:

  1. പാലക്കാട്: പേരും ചിഹ്നവും ഉപേക്ഷിച്ച് കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തില്‍. ആകെയുള്ള 15 സീറ്റില്‍ കോണ്‍ഗ്രസ് എട്ട്, ബിജെപി മൂന്ന്, സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ നാല് എന്നിങ്ങനെയാണ് ധാരണ. പൌരമുന്നണി എന്ന പേരിലാണ് ഈ അവിശുദ്ധസഖ്യം. പഞ്ചായത്ത് രൂപീകരിച്ച കാലം മുതല്‍ എല്‍ഡിഎഫ് മാത്രമാണ് കണ്ണാടി ഭരിച്ചിട്ടുള്ളത്.

    ReplyDelete
  2. രാജപുരം: കോടോം-ബേളൂരിലും പനത്തടിയിലും യുഡിഎഫും ബിജെപിയും പരസ്യധാരണയായി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ 19 സീറ്റില്‍ നാല് സീറ്റ് ബിജെപിക്ക് നല്‍കിയാണ് യുഡിഎഫ് കൂട്ടുകെട്ട് ഉറപ്പിച്ചത്. 2,3,8,18 വാര്‍ഡിലാണ് ബിജെപി സ്ഥാനാര്‍ഥി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നത്. രണ്ടാം വാര്‍ഡില്‍ ശ്രീലത ചന്ദ്രനും മൂന്നാം വാര്‍ഡില്‍ നാരായന്‍ ഉദയപുരവും എട്ടാം വാര്‍ഡില്‍ എം നാരായണനും പതിനെട്ടാം വാര്‍ഡില്‍ കാന രമണിയുമാണ് ബിജെപി സ്ഥാനാര്‍ഥി. ഇവിടെ യുഡിഎഫിന് സ്ഥാനാര്‍ഥികളില്ല. പഞ്ചായത്തിലെ 19 വര്‍ഡുകളിലും പരസ്യ കൂട്ട് കെട്ടായതിനാല്‍ യുഡിഎഫ് വാര്‍ഡ് യോഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകരെയും ക്ഷണിക്കുന്നുണ്ട്. എന്നാല്‍ പര്യസ്യ ധാരണയ്ക്ക് നേതൃത്വം നല്‍കുന്ന കോഗ്രസ് നേതാക്കള്‍ക്കെതിരെ യുഡിഎഫിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്നാ ഇവരുടെ വാദം. പനത്തടി പഞ്ചായത്തിലും അവിശുദ്ധ കൂട്ടുകെട്ടായ കോലിബി സഖ്യം മറ നീക്കി പുറത്തു വന്നു. ആകെയുള്ള 15 വാര്‍ഡുകളില്‍ മൂന്നെണ്ണം ബിജെപിക്ക് നല്‍കിയാണ് ധാരണയായത്. മൂന്നാം വാര്‍ഡില്‍നിന്ന് സുശീലയും ആറാം വാര്‍ഡില്‍നിന്ന് ബാലചന്ദ്രന്‍ കല്ലപ്പള്ളിയും ഏഴാം വാര്‍ഡില്‍ ശാരദ രാഘവനുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ഇവിടങ്ങളില്‍ യുഡിഎഫിന് സ്ഥാനാര്‍ഥികളില്ല.

    ReplyDelete