Sunday, October 10, 2010

ശാന്തിമഠം വില്ലയുടെ താക്കോല്‍ കൈമാറി

ഗുരുവായൂര്‍ ള്‍ കൈരളി ചാനലിലെ ‘എല്ലാരും പാടണ്’ എന്ന സംഗീതപരിപാടിയിലെ സമ്മാനാര്‍ഹരായ തങ്കമ്മയും കുടുംബവും ശാന്തിമഠം സ്പോണ്‍സര്‍ ചെയ്ത വില്ലയില്‍ ഗൃഹപ്രവേശം നടത്തി. ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയില്‍ ശാന്തിമഠം ഗ്രീന്‍ സിറ്റിയില്‍ പണിതീര്‍ത്ത ഇരുനില വില്ലയിലാണ് ഗൃഹപ്രവേശാന ചടങ്ങ്. തങ്കമ്മയും അന്ധരായ നാലുമക്കളും ബന്ധുക്കളും പങ്കെടുത്തു. ഗൃഹപ്രവേശത്തിനു മുന്നോടിയായി പ്രത്യേകവേദിയില്‍ നടന്ന ചടങ്ങില്‍ ശാന്തിമടം ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി രമണി രാധാകൃഷ്ണനും ചേര്‍ന്ന് വില്ലയുടെ താക്കോല്‍ തങ്കമ്മയ്ക്ക് സമ്മാനിച്ചു.

തങ്ങള്‍ക്ക് ഇടക്കാലത്തുണ്ടായ തെറ്റിദ്ധാരണകള്‍ മൂലമാണ് ശാന്തിമഠത്തിനും കൈരളി ടിവിക്കുമെതിരായി ആരോപണമുന്നയിച്ചതെന്നും ഇതില്‍ ഖേദിക്കുന്നതായും താക്കോല്‍ ഏറ്റുവാങ്ങിയശേഷം തങ്കമ്മയും മകന്‍ അഷ്ടമന്‍ പിള്ളയും പറഞ്ഞു.

കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി. ശാന്തിമഠം ക്രിയേറ്റീവ് ഡയറക്ടര്‍ ബി കെ സുനില്‍ നാഥ്, അഡ്മിനിസ്റ്റ്രേഷന്‍ മാനേജര്‍ പി രമേഷ്, കൈരളി ടിവി സീനിയര്‍ ജനറല്‍ മാനേജര്‍ വെങ്കിട്ട രാമന്‍ എന്നിവര്‍ സംസാരിച്ചു.

1571 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് അറ്റാച്ച്ഡ് കിടപ്പുമുറികളും ഒരു ഹാള്‍, അടുക്കള, രണ്ട് സിറ്റൌട്ട് എന്നീ സൌകര്യങ്ങളോടെയുള്ള ഇരുനില വില്ലയില്‍ മുഴുവന്‍ ഫര്‍ണീച്ചറുകള്‍, ടി.വി, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൌ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തികച്ചും സൌജന്യമായാണ് വില്ല കൈമാറിയത്.

ദേശാഭിമാനി 101010

5 comments:

  1. ഗുരുവായൂര്‍ ള്‍ കൈരളി ചാനലിലെ ‘എല്ലാരും പാടണ്’ എന്ന സംഗീതപരിപാടിയിലെ സമ്മാനാര്‍ഹരായ തങ്കമ്മയും കുടുംബവും ശാന്തിമഠം സ്പോണ്‍സര്‍ ചെയ്ത വില്ലയില്‍ ഗൃഹപ്രവേശം നടത്തി. ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയില്‍ ശാന്തിമഠം ഗ്രീന്‍ സിറ്റിയില്‍ പണിതീര്‍ത്ത ഇരുനില വില്ലയിലാണ് ഗൃഹപ്രവേശാന ചടങ്ങ്. തങ്കമ്മയും അന്ധരായ നാലുമക്കളും ബന്ധുക്കളും പങ്കെടുത്തു. ഗൃഹപ്രവേശത്തിനു മുന്നോടിയായി പ്രത്യേകവേദിയില്‍ നടന്ന ചടങ്ങില്‍ ശാന്തിമടം ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി രമണി രാധാകൃഷ്ണനും ചേര്‍ന്ന് വില്ലയുടെ താക്കോല്‍ തങ്കമ്മയ്ക്ക് സമ്മാനിച്ചു.

    തങ്ങള്‍ക്ക് ഇടക്കാലത്തുണ്ടായ തെറ്റിദ്ധാരണകള്‍ മൂലമാണ് ശാന്തിമഠത്തിനും കൈരളി ടിവിക്കുമെതിരായി ആരോപണമുന്നയിച്ചതെന്നും ഇതില്‍ ഖേദിക്കുന്നതായും താക്കോല്‍ ഏറ്റുവാങ്ങിയശേഷം തങ്കമ്മയും മകന്‍ അഷ്ടമന്‍ പിള്ളയും പറഞ്ഞു.

    ReplyDelete
  2. നന്നായി. പക്ഷെ ഇത് മുന്‍പ് തന്നെ ആവാമായിരുന്നു അല്ലോ.

    ReplyDelete
  3. this shows to what extend the power of people have grown, capable of bypassing the popular media to make things happen...by communicating among them selves on what make sense to them.

    ReplyDelete
  4. " തങ്ങള്‍ക്ക് ഇടക്കാലത്തുണ്ടായ തെറ്റിദ്ധാരണകള്‍ മൂലമാണ് ശാന്തിമഠത്തിനും കൈരളി ടിവിക്കുമെതിരായി ആരോപണമുന്നയിച്ചതെന്നും ഇതില്‍ ഖേദിക്കുന്നതായും"

    ഇത് ഇത്തിരീം കൂടെ ബോള്‍ഡാക്കാന്‍ പറ്റത്തില്യോ?

    ReplyDelete
  5. വേണമെങ്കില്‍ മുക്കാല്‍ മണിക്കൂര്‍ മുന്‍പേ ബോള്‍ഡാക്കാം.:)

    ReplyDelete