Friday, August 31, 2012

ഡിവൈഎഫ്ഐ സമ്മേളനത്തിന് ബംഗളൂരു ഒരുങ്ങുന്നു


സെപ്തംബര്‍ 11 മുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയാകുന്നു. ബംഗളൂരുവില്‍ ആദ്യമായി നടക്കുന്ന യുവജന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഊര്‍ജിതപ്രവര്‍ത്തനത്തിലാണ് സംഘാടകസമിതി. "മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. നഗരത്തിന്റെ മുക്കിലും മൂലയിലും സമ്മേളനത്തിന്റെ വരവറിയിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. ചുവരെഴുത്തുകള്‍, പ്രചാരണബോര്‍ഡുകള്‍ എന്നിവ വിവിധഭാഗങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍, വിളംബരജാഥ, സെമിനാറുകള്‍, കല-കായിക മത്സരങ്ങള്‍ തുടങ്ങിയവ പുരോഗമിക്കുകയാണ്.

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംഘാടകസമിതി ചൊവ്വാഴ്ച അവലോകനയോഗം ചേര്‍ന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ എം സംസ്ഥാനസെക്രട്ടറി ജി വി ശ്രീരാംറെഡ്ഡി എന്നിവര്‍ സംസാരിച്ചു. സമ്മേളന പ്രചാരണത്തിന് ശനിയാഴ്ച ബംഗളൂരുവില്‍ ബൈക്ക്റാലി സംഘടിപ്പിക്കും. ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി റയില്‍വേസ്റ്റേഷനില്‍ സമാപിക്കും. പ്രശസ്ത ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ ചിത്രകലാപ്രദര്‍ശനവും മത്സരവും നടത്തുമെന്ന് സംഘാടകസമിതി സെക്രട്ടറി രാജശേഖരമൂര്‍ത്തി അറിയിച്ചു. ആയിരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കു പുറമെ അഞ്ചു രാജ്യത്തുനിന്ന് സൗഹാര്‍ദ പ്രതിനിധികളും എത്തും.
  Share

ബംഗാളില്‍ അഭാസ്റായ് ചൗധരി ഡിവൈഎഫ്ഐ പ്രസിഡന്റ് ; ജാമിര്‍ മൊള്ള സെക്രട്ടറി

കൊല്‍ക്കത്ത: ഡിവൈഎഫ്ഐ 16-ാം പശ്ചിമബംഗാള്‍ സംസ്ഥാനസമ്മേളനം സമാപിച്ചു. പ്രസിഡന്റായി അഭാസ്റായ് ചൗധരി, സെക്രട്ടറിയായി ജാമിര്‍ മൊള്ള എന്നിവരെ തെരഞ്ഞെടുത്തു. 95 പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും 20 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചര്യ ഉദ്ഘാടനംചെയ്തു. 624 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇടതുപക്ഷ യുവജനസംഘടനകളുടെ പ്രത്യേക യോഗം ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി തപസ് സിന്‍ഹ സംസാരിച്ചു.

deshabhimani 310812

1 comment:

  1. സെപ്തംബര്‍ 11 മുതല്‍ 15 വരെ ബംഗളൂരുവില്‍ നടക്കുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഒരുക്കം പൂര്‍ത്തിയാകുന്നു. ബംഗളൂരുവില്‍ ആദ്യമായി നടക്കുന്ന യുവജന സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഊര്‍ജിതപ്രവര്‍ത്തനത്തിലാണ് സംഘാടകസമിതി. "മെച്ചപ്പെട്ട ഇന്ത്യക്കായി യുവജന ശാക്തീകരണം" എന്നതാണ് സമ്മേളന മുദ്രാവാക്യം. നഗരത്തിന്റെ മുക്കിലും മൂലയിലും സമ്മേളനത്തിന്റെ വരവറിയിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് പ്രവര്‍ത്തകര്‍. ചുവരെഴുത്തുകള്‍, പ്രചാരണബോര്‍ഡുകള്‍ എന്നിവ വിവിധഭാഗങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ജില്ലകളില്‍ കണ്‍വന്‍ഷനുകള്‍, വിളംബരജാഥ, സെമിനാറുകള്‍, കല-കായിക മത്സരങ്ങള്‍ തുടങ്ങിയവ പുരോഗമിക്കുകയാണ്.

    ReplyDelete