Sunday, October 10, 2010

'ഓപ്പറേഷന്‍ കമല' തിരിച്ചടിക്കുന്നു; ബിജെപി വെട്ടില്‍

ഭരണത്തിലേറാന്‍ അധികാരമോഹികളായ ബിജെപി സ്വതന്ത്രരെ വിലയ്ക്കുവാങ്ങിയും കാലുമാറ്റത്തിലൂടെയും നടത്തിയ 'ഓപ്പറേഷന്‍ കമല' എന്ന തന്ത്രം കര്‍ണാടകത്തില്‍ തിരിച്ചടിക്കുന്നു. രണ്ടുവര്‍ഷംമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ജനതാദളിലെയും കോണ്‍ഗ്രസിലെയും ആറുപേരെ കൂറുമാറ്റത്തിലൂടെ ഒപ്പം നിര്‍ത്തിയാണ് അധികാരത്തിലേറിയത്. ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയും കോണ്‍ഗ്രസും വാഗ്ദാനങ്ങള്‍ നിരത്തിയപ്പോള്‍ മന്ത്രിസ്ഥാനവും കോടികളും നല്‍കിയാണ് ആറുപേരെ ബിജെപി അന്ന് ഒപ്പം നിര്‍ത്തിയത്. എന്നാല്‍, ഇന്ന് ഈ തന്ത്രം പ്രയോഗിച്ചാണ് യെദ്യൂരപ്പ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെഡിഎസും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

ഇത് രണ്ടാംതവണയാണ് സ്വന്തം പാര്‍ടിയിലുള്ളവരും സ്വതന്ത്രരും ചേര്‍ന്ന് യെദ്യൂരപ്പ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. യെദ്യൂരപ്പയുടെ വിശ്വസ്തയായ ശോഭ കരന്ത്ലാജെ മന്ത്രിസഭയില്‍ അമിതമായി ഇടപെടുന്നെന്ന് ആരോപിച്ച് 2009 നവംബറില്‍ റെഡ്ഡി സഹോദരങ്ങളാണ് വിമതനീക്കത്തിന് തിരികൊളുത്തിയത്. ഇതാകട്ടെ ബിജെപി സര്‍ക്കാരിനെ പിടിച്ചുകുലുക്കി. അന്ന് 53 എംഎല്‍എമാരെയാണ് യെദ്യൂരപ്പയ്ക്കെതിരെ രംഗത്തിറക്കിയത്. ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകളില്‍ സുഖവാസത്തിലായിരുന്ന എംഎല്‍എമാര്‍ ഒടുവില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് തിരിച്ചുവന്നത്. ശോഭയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ആറിന മാര്‍ഗനിര്‍ദേശം നടപ്പാക്കിയും ഒരുവിധം ഭരണം രക്ഷിച്ചെടുത്തു.

ഒന്നിനുപിറകെ ഒന്നായി വന്ന വിവാദങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. ഇത്തവണയാകട്ടെ ഇത് പരിഹരിക്കാന്‍പോലും കഴിയാത്ത തരത്തിലേക്ക് വളരുകയുംചെയ്തു. രാഷ്ട്രീയമര്യാദ പാലിക്കാതെ കൂറുമാറിയെത്തിയ ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി. വിശ്വസ്തര്‍ക്ക് പാര്‍ടിയുടെ വിവിധ തലങ്ങളില്‍ പങ്കാളിത്തം നല്‍കി. അന്ന് ബിജെപി നേതൃത്വം കൈക്കൊണ്ട തന്ത്രം ഇന്ന് ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ പിടിച്ചുലയ്ക്കുന്നു. രണ്ടാഴ്ചമുമ്പ് നടന്ന മന്ത്രിസഭാ പുനഃസംഘടനയാണ് ഇത്തവണത്തെ പ്രശ്നങ്ങളിലേക്ക് വഴിവച്ചത്. ബിജെപി നേതൃത്വത്തിന്റെ ധാര്‍ഷ്ട്യവും പണം ഉപയോഗിച്ച് എന്തും നേടാമെന്ന അതിരുകവിഞ്ഞ ആത്മവിശ്വാസവും പക്ഷേ ഇത്തവണത്തെ പ്രശ്നം പരിഹരിക്കാന്‍ സഹായമാകുന്നില്ല. ഖനന വിവാദവും ഭൂമി കുംഭകോണവും മന്ത്രിമാര്‍ക്കെതിരെയുയര്‍ന്ന ലൈംഗികാരോപണങ്ങളുമെല്ലാം ബിജെപിയെ വെട്ടിലാക്കി.

ദേശാഭിമാനി 101010

2 comments:

  1. ഭരണത്തിലേറാന്‍ അധികാരമോഹികളായ ബിജെപി സ്വതന്ത്രരെ വിലയ്ക്കുവാങ്ങിയും കാലുമാറ്റത്തിലൂടെയും നടത്തിയ 'ഓപ്പറേഷന്‍ കമല' എന്ന തന്ത്രം കര്‍ണാടകത്തില്‍ തിരിച്ചടിക്കുന്നു. രണ്ടുവര്‍ഷംമുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ജനതാദളിലെയും കോണ്‍ഗ്രസിലെയും ആറുപേരെ കൂറുമാറ്റത്തിലൂടെ ഒപ്പം നിര്‍ത്തിയാണ് അധികാരത്തിലേറിയത്. ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതിരിക്കാന്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയും കോണ്‍ഗ്രസും വാഗ്ദാനങ്ങള്‍ നിരത്തിയപ്പോള്‍ മന്ത്രിസ്ഥാനവും കോടികളും നല്‍കിയാണ് ആറുപേരെ ബിജെപി അന്ന് ഒപ്പം നിര്‍ത്തിയത്. എന്നാല്‍, ഇന്ന് ഈ തന്ത്രം പ്രയോഗിച്ചാണ് യെദ്യൂരപ്പ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെഡിഎസും കോണ്‍ഗ്രസും ശ്രമിക്കുന്നത്.

    ReplyDelete
  2. ഞങ്ങ കാറല്‍മാക്സ് മുത്തപ്പാ ആ പേരുദൊഷവും ഞങ്ങ തലേ വന്ന് വീഴുവാ....



    തീവ്രവാദി ആയാലും നീ ഞങ്ങ മോഹ വല്ലിയെടേ....


    ഞങ്ങ കണണിന്റെ കണണായ കര്‍ളിന്റെ കര്ര്ര്ര്ളായ മദനി സാഹിബിനെ പിടിച്ചു കൊടുത്തവന്‍ എന്ന ചീത്തപേരുകൂടി കേള്‍ക്കേണ്ടി വരുമോ ഈ പുരുഷായുസ്സില്‍....


    ആള്‍റെടി പിടികിട്ടാപുളളിയായ മകനെ സംരക്ഷിച്ച വനെന്ന് തൊടങ്ങി എന്തെല്ലാമാ ആ ‘’എന്തിരവന്മാര്‍‘’ പറഞ്ഞ് നടക്കുന്നത്...


    എന്റെ കാറല്‍മാക്സ് മുത്തപ്പാ മദനി സാഹിബിനെ കാത്തൊളണെ......







    ഞങ്ങളെ ഒക്കെയും ‘പൊപ്പുലറാക്കിയ‘ ചില നല്ലെ നല്ലെ ‘ഫ്രണ്ട്സ്‘ അവരെ ഒക്കെ നിരൊദിക്കണ മെന്ന്...


    തീവ്രവാദി ആയാലും നീങ്ങ ഞങ്ങ മോഹ വല്ലിയെടേ....


    ഞങ്ങ നെഹ്റു കാരണവരെ ഇതു ഞങ്ങ എങ്ങനെ സഹിക്കും...


    മൂക്കള പിഴിഞ്ഞ് മുണ്ടില്‍ തൂത്ത് തൂത്ത് മടുത്തു....


    ഞങ്ങ ‘ഫ്രണ്ട്സ്‘ന്റെ ഒാട്ട് വേണോന്ന് ആ ‘’എന്തിരവന്മാര്‍‘’ചൊദിക്കുന്ന് ....ഇടിയറ്റ്സ്സ്സ്സ്സ്സ്....


    ഞങ്ങ നെഹ്റു കാരണവരെ ഞങ്ങ ‘ഫ്രണ്ട്സ്‘നെ കാത്തൊളണെ......


    ഇതുങ്ങളെ ഒക്കെ ഈ നാട്ടീന്നൊന്ന് കെട്ട് കെട്ടിച്ച് നാടിന് സ്വാതന്ത്രം നേടിത്തരണെ സര്‍വ്വശക്തന്‍മാരേ.....

    ReplyDelete