സംസ്ഥാനത്ത് ഇസ്‌ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇസ്‌ലാമിക് ബാങ്കിംഗിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി പ്രസിഡന്റുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബുവും നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അല്‍ ബാറാഖ് എന്ന കമ്പനിയാണ് സംയുക്ത സംരംഭമായി ഇസ്‌ലാമിക് ബാങ്ക് രൂപീകരിക്കാന്‍ പദ്ധതിയിട്ടത്. കെഎസ്‌ഐഡിസി 11% ഓഹരിയെടുക്കും.
ബാങ്കിന്റെ പ്രവര്‍ത്തനം ശരിഅത്ത് നിയമത്തിന് വിധേയമായിരിക്കുമെന്ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു മതത്തെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ബാങ്ക് ആരംഭിക്കുന്നതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ബാങ്ക് നടത്തുന്നത് ഒരു പ്രത്യേക മതവിഭാഗമാണെങ്കില്‍പ്പോലും നാട്ടിലെ നിയമപ്രകാരമാണ് നടത്തുന്നതെങ്കില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കോടതി വിലയിരുത്തി. രാജ്യത്തെ നിയമമനുസരിച്ചാവും ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് അല്‍ ബറാഖ് നേരത്തേ ഉറപ്പു നല്‍കിയിരുന്നു. ഒരു ഭാരതീയന്‍ എന്ന നിലയ്ക്കു ലഭിക്കുന്ന മൗലികാവകാശങ്ങള്‍ ഇക്കാര്യത്തിലും ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 പ്രകാരം നികുതിപ്പണം ഒരു മത പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതു നിയമവിരുദ്ധമാണ്. വാണിജ്യം തന്നെയാണ് ലക്ഷ്യമെന്ന് ബാങ്ക് പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ മറിച്ചു തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ല.
ഒരു കോര്‍പറേറ്റ് ബോഡിയാണ് ബാങ്ക് നടത്തുന്നത്. അല്ലാതെ മതസ്ഥാപനമല്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ മതേതര രാജ്യത്തിന് വിരുദ്ധമാണ് സ്ഥാപനമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. മതവിഭാഗങ്ങള്‍ നടത്തുന്ന മതേതര സ്ഥാപനങ്ങള്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഭരണഘടന സംസ്ഥാനത്തെ തടസപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെഎസ്‌ഐഡിസിയുടെ പങ്കാളിത്തം തെറ്റാണന്നു പറയാനാവില്ല.
സംസ്ഥാനത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും ഫണ്ടിന്റെ അപര്യാപ്തതയാണ് അതില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഒരു മാറ്റം എന്ന നിലയ്ക്കാണ് അല്‍ ബറാഖിന്റെ സംയുക്ത സംരംഭത്തെ കൊണ്ടുവരാന്‍ ഉദ്ദേശിച്ചതെന്നും മതപ്രീണനം എന്നത് ആലോചിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് തുടര്‍ന്നറിയിച്ചു.
2009 നവംബറിലാണ് അല്‍ ബറാഖ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. 1000 കോടി രൂപ അടച്ചുതീര്‍ത്ത മൂലധനമായിരുന്നു ലക്ഷ്യമെന്ന് അല്‍ ബറാഖിന്റെ അഭിഭാഷകന്‍ രാജിവ് ധവാന്‍ അറിയിച്ചു. കെഎസ്‌ഐഡിസിക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എല്‍ നാഗേശ്വരറാവു ഹാജരായി.
കമ്പനി നോണ്‍ ബാങ്കിങ് സ്ഥാപനമാണോയെന്ന് പരിശോധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം, ഇക്കാര്യം പരിശോധിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. കൂടാതെ, സ്ഥാപനം തുടങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചില്ലെന്ന ഹര്‍ജിക്കാരുടെ വാദത്തിലും കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് ഹര്‍ജിക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. ഡോ. സുബ്രഹ്മണ്യംസ്വാമി തന്നെയാണു തന്റെ കേസ് വാദിച്ചത്. ആര്‍ വി ബാബുവിനു വേണ്ടി അഡ്വ. കാളീശ്വരം രാജ് ഹാജരായി.
janayugom 040211
സംസ്ഥാനത്ത് ഇസ്‌ലാമിക ബാങ്ക് സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഇസ്‌ലാമിക് ബാങ്കിംഗിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ജനതാപാര്‍ട്ടി പ്രസിഡന്റുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ വി ബാബുവും നല്‍കിയ ഹര്‍ജികള്‍ തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ReplyDeleteകേരളത്തില്‍ ശരീ-അത്ത് നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ബറാക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസകും വ്യവസായമന്ത്രി എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്ഥാപനത്തിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നു. 1000 കോടി മൂലധനത്തോടെയാണ് 12 ഡയറക്ടര്‍മാരുള്ള സ്ഥാപനം ആരംഭിക്കുക.നിക്ഷേപകന് പരമാവധി 9 ശതമാനം ഷെയറെടുക്കാം. ഗള്‍ഫാര്‍ മുഹമ്മദലി ചെയര്‍മാനും എം എ യൂസഫലിയും പി കെ മേനോനും വൈസ് ചെയര്‍മാന്‍മാരുമായ ഭരണസമിതിയാണ് നേതൃത്വം നല്‍കുന്നത്. റോഡുകള്‍, പാലങ്ങള്‍, ഊര്‍ജ-ജലപദ്ധതികള്‍, പശ്ചാത്തലസൌകര്യവികസനം, ടൂറിസം തുടങ്ങിയ മേഖലകളില്‍ കമ്പനി പണം മുടക്കും. പലിശവാങ്ങാതെയുള്ള ബാങ്കിങ്ങ് ഇന്ത്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ ബാങ്കിതരസ്ഥാപനമായാണ് പ്രവര്‍ത്തിക്കുക.
ReplyDeleteബാങ്ക് നടത്തുന്നത് ഒരു പ്രത്യേക മതവിഭാഗമാണെങ്കില്‍പ്പോലും നാട്ടിലെ നിയമപ്രകാരമാണ് നടത്തുന്നതെങ്കില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് കോടതി വിലയിരുത്തി. രാജ്യത്തെ നിയമമനുസരിച്ചാവും ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് അല്‍ ബറാഖ് നേരത്തേ ഉറപ്പു നല്‍കിയിരുന്നു. ഒരു ഭാരതീയന്‍ എന്ന നിലയ്ക്കു ലഭിക്കുന്ന മൗലികാവകാശങ്ങള്‍ ഇക്കാര്യത്തിലും ലഭിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ReplyDeleteഅത് അങ്ങനാണേല്‍ നല്ലത്! :)