തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നു. ഐസ്‌ക്രീം കേസ് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്രയുടെ സ്വീകരണ ചടങ്ങുകളില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തിയ ജാഥയുടെ സ്വീകരണ ചടങ്ങുകളില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീറാണ് മോചന യാത്രയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് നടത്തുന്ന ജാഥയില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്താന്‍ യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ പൊതുയോഗങ്ങളില്‍ പ്രസംഗിപ്പിക്കാന്‍ പ്രാദേശിക യു ഡി എഫ് നേതൃത്വങ്ങളും താല്‍പ്പര്യം കാട്ടുന്നില്ല. മുസ്‌ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ പ്രചാരണ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ കാര്യമായി പ്രതിരോധിക്കാന്‍ ലീഗിനും ആകുന്നില്ല.
അതേസമയം, കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാതെയാണ് ഉമ്മന്‍ചാണ്ടിയുടെ മോചന യാത്ര ഇന്ന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭമെന്ന നിലയില്‍ തുടങ്ങിയ മോചനയാത്രയുടെ പരാജയം യു ഡി എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ശുഷ്‌കിച്ച ജനപങ്കാളിത്തവും ഒന്നിന് പുറകെ ഒന്നായി യു ഡി എഫിന് നേരേവന്ന ആരോപണങ്ങളും ജാഥയുടെ പ്രസക്തി തന്നെ ഇല്ലാതാക്കി. സുപ്രധാനമായ ഒരു രാഷ്ട്രീയ ക്യാമ്പയിന്‍ നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരായി പുറത്തുവന്ന തെളിവുകള്‍ യു ഡി എഫിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാക്കി. ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അനുകൂലമായി സംസാരിച്ച കോണ്‍ഗ്രസ് നേതൃത്വം സംഭവങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ്. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അണികളും അതൃപ്തരാണ്.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ഉമ്മന്‍ചാണ്ടിയുടെ യാത്രയെ കാര്യമായി ശ്രദ്ധിച്ചില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് തുടങ്ങിയ കേന്ദ്രമന്ത്രിമാരൊന്നും ഉമ്മന്‍ചാണ്ടിയുടെ യാത്രയോട് സഹകരിച്ചില്ലെന്നുതന്നെ പറയാം. എ കെ ആന്റണി പൂര്‍ണമായും മോചനയാത്രയെ അവഗണിച്ചു. സമാപന സമ്മേളനത്തില്‍ ആന്റണി പ്രസംഗിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം എത്താനിടയില്ലെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള അതൃപ്തിയും മോചനയാത്രയെ ബാധിച്ചിട്ടുണ്ട്.
ജനയുഗം 040211
ഉമ്മന്‍ചാണ്ടിയുടെ യാത്ര നെടുമങ്ങാട്ട് പൊളിഞ്ഞു
നെടുമങ്ങാട്: ഉമ്മന്‍ചാണ്ടിയുടെ യാത്രയ്ക്ക് നെടുമങ്ങാട്ട് നല്‍കിയ സ്വീകരണം പൊളിഞ്ഞു. പണക്കൊഴുപ്പില്‍ പ്രചാരണം ധൂര്‍ത്താക്കിയ യോഗത്തില്‍ അഞ്ഞൂറുപേരെപ്പോലും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിയാത്തത് ജാഥാക്യാപ്റ്റനെയും നേതാക്കളെയും ചൊടിപ്പിച്ചു. യോഗസ്ഥലത്തേക്കുള്ള ആനയിക്കല്‍ കേന്ദ്രത്തില്‍ ക്യാപ്റ്റനും നേതാക്കളും ഇറങ്ങിയില്ല. ഐ ഗ്രൂപ്പുകാര്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ എ ഗ്രൂപ്പുകാര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. വ്യാജമദ്യക്കച്ചവടക്കാരനും ഗുണ്ടാത്തലവനുമായ ആളെ സ്വീകരണവേദിയില്‍ കയറ്റിനിര്‍ത്തിയതും പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് വഴിവച്ചു.
വ്യാഴാഴ്ച പകല്‍ ഒന്നിനാണ് നെടുമങ്ങാട് നഗരത്തില്‍ ജാഥയ്ക്ക് സ്വീകരണം നിശ്ചയിച്ചത്. സ്വീകരണയോഗത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 25000 പേരെ പങ്കെടുപ്പിക്കുമെന്നാണ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പുകൊടുത്തത്. എന്നാല്‍, വിരലിലെണ്ണാവുന്ന വനിതകള്‍പോലും പങ്കെടുത്തില്ലെന്നുമാത്രമല്ല, അഞ്ഞൂറ് പ്രവര്‍ത്തകര്‍പോലും പങ്കെടുത്തില്ല. ആളുകുറവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പകല്‍ ഒന്നിന് എത്തേണ്ട ജാഥ നാലുവരെ വൈകിപ്പിച്ചു. 3.30ന് ഉമ്മന്‍ചാണ്ടിയുടെ വാഹനം നഗരത്തിലെത്തുമ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനയെയും നൂറുപേര്‍ക്ക് താഴെ പ്രവര്‍ത്തകരെയും കൂട്ടി മണ്ഡലം നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ കച്ചേരി ജങ്ഷനിലെത്തി. ഇതില്‍ കലിപൂണ്ട നേതാക്കളും ക്യാപ്റ്റനും വാഹനത്തിനു പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ജാഥ എത്തിയിട്ടും വേദിയില്‍ സീറ്റുറപ്പിച്ച് കുത്തിനിറഞ്ഞുനിന്ന നേതാക്കള്‍ പുറത്തിറങ്ങാത്തതും ജാഥാംഗങ്ങളെ ചൊടിപ്പിച്ചു.
ദേശാഭിമാനി 040211
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നു. ഐസ്‌ക്രീം കേസ് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്രയുടെ സ്വീകരണ ചടങ്ങുകളില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തിയ ജാഥയുടെ സ്വീകരണ ചടങ്ങുകളില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീറാണ് മോചന യാത്രയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് നടത്തുന്ന ജാഥയില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്താന്‍ യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ പൊതുയോഗങ്ങളില്‍ പ്രസംഗിപ്പിക്കാന്‍ പ്രാദേശിക യു ഡി എഫ് നേതൃത്വങ്ങളും താല്‍പ്പര്യം കാട്ടുന്നില്ല. മുസ്‌ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ പ്രചാരണ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ കാര്യമായി പ്രതിരോധിക്കാന്‍ ലീഗിനും ആകുന്നില്ല.
ReplyDelete:))
ReplyDeleteഇക്കിളി സിനിമകള്‍ വിജയിച്ച ചരിത്രമാണ് കേരളത്തില്‍, സൂക്ഷിച്ചോളീ കുഞ്ഞൂഞ്ഞിനേം കുഞ്ഞാലീനേം..!