Friday, February 4, 2011

ആര്‍എസ്എസ്- ബി ജെ പി- എന്‍ഡിഎഫ് തേര്‍വാഴ്ചക്കെതിരെ പ്രതിഷേധിക്കുക

തൃശൂര്‍: ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി-എന്‍ഡിഎഫ് ക്രിമിനല്‍സംഘങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണങ്ങളില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. എല്‍ഡിഎഫിന്റെ ഉത്തരവാദപ്പെട്ട നേതാക്കളെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളോടും പള്ളിപ്പെരുന്നാളുകളോടുമനുബന്ധിച്ചാണ് വര്‍ഗീയഫാസിസ്റുകള്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. നിരപരാധികളായ പൊതുജനങ്ങളെയും ആഘോഷങ്ങള്‍ക്കിടെ ആക്രമിക്കാന്‍ ഇത്തരം ക്രിമിനല്‍സംഘങ്ങള്‍ മുതിരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പൊതുജനങ്ങളെ ഭയവിഹ്വലരാക്കാനും എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ‘ഭാഗമാണ് ആര്‍എസ്എസ്-ബിജെപി-എന്‍ഡിഎഫ് ക്രിമിനലുകളുടെ നിഷ്ഠുരപ്രവര്‍ത്തനങ്ങള്‍.

ഡിസംബര്‍ 31ന് കൊരട്ടിയില്‍ പി ആര്‍ രാമകൃഷ്ണനെ ബിജെപി ക്രിമിനല്‍ കുത്തിക്കൊലപ്പെടുത്തി. ചെന്ത്രാപ്പിന്നി ഈസ്റ് സുബ്രഹ്മണ്യക്ഷേത്രത്തില്‍ 20ന് രാത്രിയുണ്ടായ ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ എം എടത്തിരുത്തി ലോക്കല്‍ സെക്രട്ടറി എം കെ ഫല്‍ഗുനന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സിപിഐ എം കണ്ടാണശേരി ലോക്കല്‍ സെക്രട്ടറി കെ ജി പ്രമോദ്, പഞ്ചായത്തംഗം കെ വി ദാസന്‍ എന്നിവരെ ആര്‍എസ്എസ്-ബിജെപി സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചു. പറപ്പൂരില്‍ എം ജി കണ്ണനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സിപിഐ എം മണ്ണുത്തി ലോക്കല്‍ കമ്മിറ്റിയംഗം കെ വി ജോണിയുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആര്‍എസ്എസ് സംഘം ആക്രമിച്ചു. വാടാനപ്പള്ളിയില്‍ പള്ളിപ്പെരുന്നാളില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ സംഘര്‍ഷമുണ്ടാക്കി. അതുവഴി വരികയായിരുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നസീറിനെ ആക്രമിച്ചു. പുതുവത്സരദിനത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ വി കെ ഗോപാലന്‍ സ്മാരകമന്ദിരത്തിന് തീവച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ സിപിഐ എം മതിലകം ലോക്കല്‍ കമ്മിറ്റി ഓഫീസ് അഗ്നിക്കിരയാക്കി.

ഇതിനെതിരെ നിതാന്തജാഗ്രത പുലര്‍ത്തണമെന്നും ക്രിമിനല്‍സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ അധികാരികള്‍ മുന്നോട്ടുവരണമെന്നും അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും എല്‍ഡിഎഫ് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 040211

3 comments:

  1. തൃശൂര്‍: ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി-എന്‍ഡിഎഫ് ക്രിമിനല്‍സംഘങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന കടന്നാക്രമണങ്ങളില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. എല്‍ഡിഎഫിന്റെ ഉത്തരവാദപ്പെട്ട നേതാക്കളെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രോത്സവങ്ങളോടും പള്ളിപ്പെരുന്നാളുകളോടുമനുബന്ധിച്ചാണ് വര്‍ഗീയഫാസിസ്റുകള്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. നിരപരാധികളായ പൊതുജനങ്ങളെയും ആഘോഷങ്ങള്‍ക്കിടെ ആക്രമിക്കാന്‍ ഇത്തരം ക്രിമിനല്‍സംഘങ്ങള്‍ മുതിരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും പൊതുജനങ്ങളെ ഭയവിഹ്വലരാക്കാനും എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ‘ഭാഗമാണ് ആര്‍എസ്എസ്-ബിജെപി-എന്‍ഡിഎഫ് ക്രിമിനലുകളുടെ നിഷ്ഠുരപ്രവര്‍ത്തനങ്ങള്‍.

    ReplyDelete
  2. hahahaaaaa... paaavam LDF kunjadukal!!!

    ReplyDelete
  3. ഈ പറഞ്ഞതില്‍ എവിടെയാണ് എന്‍ ഡി എഫ് തേര്‍വാഴ്ച എന്ന് മനസ്സിലാവുന്നില്ലല്ലോ .അതോ വെറുതെ ഒരു മനസ്സുഖതിനു പറഞ്ഞതാണോ .

    ReplyDelete