Saturday, February 12, 2011

കൊച്ചി മെട്രോയ്ക്കും കോച്ച് ഫാക്ടറിക്കും അംഗീകാരം നല്‍കണം: മുഖ്യമന്ത്രി

കൊച്ചി മെട്രോ റെയില്‍ പദ്ധതിയും പാലക്കാട്ടെ കോച്ച് ഫാക്ടറിയും യാഥാര്‍ഥ്യമാക്കാനുള്ള തടസ്സം നീക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആസൂത്രണകമീഷന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചിരുന്നു. എന്നാല്‍, ധനമന്ത്രാലയത്തിന്റെ ക്ളിയറന്‍സ് ലഭിക്കാത്തതുകാരണം അനിശ്ചിതമായി വൈകുകയാണ്. ഡല്‍ഹി മെട്രോ റെയില്‍ മാതൃകയില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവും അംഗീകരിക്കണം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി വര്‍ധിക്കും. ഇതിന് പരിഹാരം കാണുന്നതിന് മെട്രോ റെയില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 158.68 കോടി രൂപയുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിക്ക് എത്രയുംവേഗം അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നിവേദനവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി. കോച്ച് ഫാക്ടറിക്ക് ആവശ്യമായ 430.59 ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഇതില്‍ 429.27 ഏക്കര്‍ റെയില്‍വേക്ക് കൈമാറാന്‍ സജ്ജമാണ്. കോച്ച് ഫാക്ടറി പൊതുമേഖലാസംരംഭമാകണമെന്നാണ് സംസ്ഥാനതാല്‍പ്പര്യം. എന്നാല്‍, പൊതുമേഖലകൂടി ഉള്‍പ്പെടുന്ന ഒരു സംയുക്തസംരംഭമാകുമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാട്. ഇതനുസരിച്ച് ലഭ്യമാക്കുന്ന സ്ഥലത്തിനുള്ള പാട്ടത്തുക നിശ്ചയിച്ച് അറിയിച്ചെങ്കിലും റെയില്‍വേ മന്ത്രാലയം തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 120211

1 comment:

  1. കൊച്ചി മെട്രോ റെയില്‍ പദ്ധതിയും പാലക്കാട്ടെ കോച്ച് ഫാക്ടറിയും യാഥാര്‍ഥ്യമാക്കാനുള്ള തടസ്സം നീക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് നല്‍കിയ നിവേദനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

    ReplyDelete