പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തരംതാണ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍ചട്ടങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ തുറന്നുകൊടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട സ്ഥലത്ത് രണ്ട് മണിക്കൂറിലേറെ മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. ജയിലധികൃതര്‍ അപകടം ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി വഴങ്ങിയില്ല. ജയിലിന്റെ മുഴുവന്‍ ദൃശ്യങ്ങളും ദൃശ്യമാധ്യമപ്രവര്‍ത്തകരും പത്രഫോട്ടോഗ്രാഫര്‍മാരും ക്യാമറയില്‍ പകര്‍ത്തി. മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ തടവുകാരെ കാണാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം പാശ്ചാത്യ വാര്‍ത്താ ഏജന്‍സിയുടെ ഫോട്ടോഗ്രാഫറെ കടത്തിവിട്ടത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ നഗ്നമായ ചട്ടലംഘനം.
ജയിലിലെ മുഴുവന്‍ ബ്ലോക്കിലും കയറിയിറങ്ങിയ മന്ത്രി ഓരോ സ്ഥലത്തും തടവുകാരോടൊപ്പവും അല്ലാതെയും മാധ്യമങ്ങള്‍ക്ക് പോസ് ചെയ്തു. മുമ്പും മുഖ്യമന്ത്രിയും മന്ത്രിമാരും ജയില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമല്ലാത്ത ഓഡിറ്റോറിയംവരെയുള്ള ഭാഗങ്ങളിലേ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നുള്ളൂ. സാധാരണ നിലയില്‍ മന്ത്രിമാര്‍ നേരിട്ട് പരാതി സ്വീകരിക്കാറില്ല. ജയില്‍ ഉദ്യോഗസ്ഥര്‍ വാങ്ങി കൈമാറാനേ പാടുള്ളൂ. അതും മന്ത്രി ലംഘിച്ചു.
deshabhimani 280412
പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തരംതാണ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍ചട്ടങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ തുറന്നുകൊടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ട സ്ഥലത്ത് രണ്ട് മണിക്കൂറിലേറെ മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടത്. ജയിലധികൃതര്‍ അപകടം ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി വഴങ്ങിയില്ല.
ReplyDelete