Wednesday, April 25, 2012
ഏഷ്യന്‍ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്കയ്ക്ക് പുതിയ ചാരസംഘടന
ചൈന, ഇറാന്‍ തുടങ്ങി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികളെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ചാരസംഘടനയ്ക്ക് രൂപം നല്‍കി. ഡിഫന്‍സ് ക്ലാന്‍ഡസ്റ്റിന്‍ സര്‍വീസ് എന്ന് പേരിട്ട സംഘടന സിഐഎ അടക്കം അമേരിക്കയുടെ മറ്റ് ചാര സംഘടനകളുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കുമെന്ന് ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കഴിഞ്ഞ ആഴ്ച അംഗീകരിച്ച പദ്ധതിയനുസരിച്ചാണ് പുതിയ ചാര സംഘടനയുടെ രൂപീകരണം. അമേരിക്കന്‍ സൈന്യത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് പുതുരൂപം നല്‍കുന്നതിനാണ് ശ്രമം. നിലവില്‍ സിഐഎ സ്റ്റേഷനുകളിലും അമേരിക്കന്‍ എംബസികളിലും കേന്ദ്രീകരിച്ചാണ് അമേരിക്കന്‍ ചാരന്മാരുടെ പ്രവര്‍ത്തനം.
സിഐഎയുടെയോ അതിന്റെ കീഴിലുള്ള നാഷണല്‍ ക്ലാന്‍ഡസ്റ്റിന്‍ സര്‍വീസിന്റെയോ ചുമതലകള്‍ ഒന്നും പുതിയ ചാരസംഘടന കൈയടക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പകരം അവയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. രഹസ്യസ്വഭാവമുള്ള ജോയിന്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചുവന്ന ലഫ്റ്റനന്റ് ജനറല്‍ മൈക്കേല്‍ ടി ഫ്ളിന്നിനെ സേനാ രഹസ്യാന്വേഷണ വിഭാഗത്തെ സഹായിക്കാന്‍ നിയമിച്ച് ഒരാഴ്ച കഴിഞ്ഞാണ് പുതിയ ഏജന്‍സിയുടെ പ്രഖ്യാപനം.
deshabhimani 250412
Subscribe to:
Post Comments (Atom)
ചൈന, ഇറാന്‍ തുടങ്ങി ഉയര്‍ന്നുവരുന്ന ഏഷ്യന്‍ ശക്തികളെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ചാരസംഘടനയ്ക്ക് രൂപം നല്‍കി. ഡിഫന്‍സ് ക്ലാന്‍ഡസ്റ്റിന്‍ സര്‍വീസ് എന്ന് പേരിട്ട സംഘടന സിഐഎ അടക്കം അമേരിക്കയുടെ മറ്റ് ചാര സംഘടനകളുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കുമെന്ന് ഉന്നത പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ കഴിഞ്ഞ ആഴ്ച അംഗീകരിച്ച പദ്ധതിയനുസരിച്ചാണ് പുതിയ ചാര സംഘടനയുടെ രൂപീകരണം. അമേരിക്കന്‍ സൈന്യത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് പുതുരൂപം നല്‍കുന്നതിനാണ് ശ്രമം. നിലവില്‍ സിഐഎ സ്റ്റേഷനുകളിലും അമേരിക്കന്‍ എംബസികളിലും കേന്ദ്രീകരിച്ചാണ് അമേരിക്കന്‍ ചാരന്മാരുടെ പ്രവര്‍ത്തനം
ReplyDelete