പേയാട് ജങ്ഷനില്‍ ആര്‍എസ്എസ്- ബിജെപി അക്രമിസംഘം വടിവാളും കൈംബോംബുമായി സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. പേയാട് ജങ്ഷനു സമീപത്തുള്ള ഭജനമഠം പ്ലാവിറക്കോണത്ത് സിപിഐ എം ബ്രാഞ്ച് രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊടിമരം സ്ഥാപിച്ചു. ഇത് ഇഷ്ടപ്പെടാത്ത മുന്‍ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ സി എസ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നിരവധിതവണ കൊടിമരം നശിപ്പിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണവും ഫോണിലൂടെ ഭീഷണിയും രണ്ടാഴ്ചയായി തുടരുകയാണ്.
ബുധനാഴ്ച വൈകിട്ട് സിപിഐ എം വിളപ്പില്‍ ഏരിയ കമ്മിറ്റി ഓഫീസില്‍നിന്ന് കമ്മിറ്റി കഴിഞ്ഞുപോയ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഭജനമഠം കേന്ദ്രീകരിച്ച് നിന്ന ആര്‍എസ്എസ്- ബിജെപി സംഘം ആക്രമിച്ചു. പാര്‍ടി ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചവരെ ചുടുകല്ലും വടിവാളും ഉപയോഗിച്ചാണ് ആക്രമിച്ചത്. പടക്കമെറിയുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൊല്ലംകോണം സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ ഷാജഹാന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്‍എസ്എസ് ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് നിഷ്ക്രിയത്വം പാലിക്കുകയായിരുന്നു. അക്രമികള്‍ എല്ലാം താവളങ്ങളില്‍ ഒളിച്ചശേഷം ആര്യനാട് സിഐ നസുറുദീന്‍, വിളപ്പില്‍ശാല എസ്ഐ നിശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി. ദീപ ഫാം വളം കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിക്കുന്ന സന്തോഷ്, പ്ലംബിങ് പണി കഴിഞ്ഞു വന്ന തൊഴിലാളികള്‍, കാറ്ററിങ് തൊഴിലാളികള്‍ എന്നിവരെയെല്ലാം ജീപ്പില്‍ വലിച്ചുകയറ്റി മര്‍ദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പുപ്രകാരം കള്ളക്കേസ് ചുമത്തുകയും ചെയ്തു. സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പേയാട്ട് വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
deshabhimani 270412

ReplyDelete