Saturday, April 28, 2012
രവിവര്‍മ പുരസ്കാരം കേരളീയര്‍ക്കേ നല്‍കൂവെന്നത് സങ്കുചിതം: എം എ ബേബി
ചിത്രകാരന്മാര്‍ക്കുള്ള കേരളത്തിന്റെ രാജാ രവിവര്‍മ പുരസ്കാരം കേരളീയ കലാകാരന്മാര്‍ക്കേ നല്‍കൂവെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം സങ്കുചിതമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കലാകാരന്മാരെ ഇത്തരത്തില്‍ ഏതെങ്കിലും നാട്ടുകാരായി ചിത്രീകരിക്കുന്നത് ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സി എന്‍ കരുണാകരന്റെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെടുത്തി ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "മിത്തിക് ഇമാജിനേഷന്‍ ആര്‍ട്ട് ഓഫ് സി എന്‍ കരുണാകരന്‍" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും വിദ്യാഭ്യാസകാലത്തെ ഓര്‍മകളെ അയവിറക്കി കരുണാകരന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ബേബി.
രവിവര്‍മ മലയാളിയായ കലാകാരനായിരുന്നുവെങ്കിലും ലോകത്തിന്റെയാകെ അഭിമാനമാണ്. കലാകാരന് നാടുണ്ടെങ്കിലും യഥാര്‍ഥത്തില്‍ അവര്‍ക്ക് നാടില്ല; അവരുടെ വളര്‍ച്ച നാടിനുപരിയാണ്. വാന്‍ഗോഗിന് നാടുണ്ടെങ്കിലും അദ്ദേഹം എല്ലാവരുടേതുമാണ്. എന്നാല്‍ ഇവരെയൊക്കെ ഏതെങ്കിലും നാട്ടുകാരായി ചിത്രീകരിക്കുന്നത് സങ്കുചിതമാണ്. കലാരംഗത്തെ ഇത്തരം പുരസ്കാരം സംബന്ധിച്ച നല്ല പാരമ്പര്യങ്ങളെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം ഇല്ലാതാക്കുന്നത്. ഈ വിഷയത്തില്‍ ആരോഗ്യകരമായ സംവാദം ഉയരണം. കലാലോകത്തെ മലയാളിസാന്നിധ്യം അഭിമാനകരമാണെങ്കിലും പ്രശ്നങ്ങളില്‍ ഇടപെട്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങനെയാണോ എന്നത് സംശയമാണ്. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെങ്കിലും അവ വേണ്ടപോലെ പഠിക്കപ്പെടുന്നുണ്ടോ എന്നതും സംശയമാണ്. പ്രതിഭയുടെ ഭിന്നതലങ്ങള്‍ തെളിയിച്ച സി എന്‍ കരുണാകരന് അര്‍ഹിക്കുന്ന അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ജനങ്ങള്‍ നേരിടുന്ന വൈഷമ്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞ് നില്‍ക്കാന്‍ കലാകാരന് കഴിയില്ലെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിക്കുന്നതെന്നും ബേബി പറഞ്ഞു.
സി എന്‍ കരുണാകരന്റെ ചിത്രങ്ങള്‍ നോക്കാന്‍ മാത്രമല്ല, ധ്യാനിക്കാന്‍ കൂടിയുള്ളതാണെന്ന് പുസ്തകം ഏറ്റുവാങ്ങിയ പ്രൊഫ. എം കെ സാനു പറഞ്ഞു. താന്‍ ഇത്രയേറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഏറ്റുവാങ്ങിയ മറ്റൊരു പുസ്തകം ഇല്ലെന്നും സാനു പറഞ്ഞു. നാണപ്പ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ അധ്യക്ഷനായി. ചിന്തയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകം ലോകമാകെ ശ്രദ്ധിക്കുന്നതാകണമെന്ന ചിന്തയാണ് സി എന്‍ കരുണാകരന്റെ ചിത്രങ്ങളെക്കുറിച്ചുള്ള പുസ്തകപ്രസിദ്ധീകരണത്തിന് പ്രേരണയായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തിനു നല്‍കുന്ന പ്രധാന സംഭാവനകളിലൊന്നായി സി എന്‍ ചിത്രങ്ങള്‍ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഡോ. സി എസ് ജയറാം, കെ എം റോയ്, പുസ്തകത്തിന്റെ എഡിറ്റര്‍ സത്യപാല്‍ എന്നിവര്‍ സംസാരിച്ചു. ചിന്ത പബ്ലിഷേഴ്സ് ജനറല്‍ മാനേജര്‍ വി കെ ജോസഫ് സ്വാഗതവും ടി കലാധരന്‍ നന്ദിയും പറഞ്ഞു.
deshabhimani 280412
Subscribe to:
Post Comments (Atom)

ReplyDelete