Saturday, April 28, 2012

ഇന്ധന വില കൂട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി


രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെന്നും ആഗോള വിലയും ഇന്ത്യന്‍ വിലയും നീതിയുക്തമാകണമെന്നും പഞ്ചാബിലെ ഭട്ടിന്‍ഡ എണ്ണശുദ്ധീകരണ ശാല ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് വിതരണം ചെയ്യുന്ന ഇന്ധനത്തില്‍ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതാണ്. പെട്രോള്‍ വിലനിയന്ത്രണാധികാരം ഗവണ്‍മെന്റില്‍ നിന്ന് എടുത്തുകളഞ്ഞെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില ഉയരുന്നതിനുസരിച്ച് ഇന്ത്യയില്‍ കമ്പനികള്‍ക്ക് വില ഉയര്‍ത്താനാവുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ലിറ്ററിന് ഒന്‍പത് രൂപയോളം നഷ്ടം സഹിച്ചാണ് കമ്പനികള്‍ വില്‍പ്പന നടത്തുന്നത്. എണ്ണക്കമ്പനികള്‍ ഡീസലിന് ലിറ്ററിന് 16.16 രൂപ നഷ്ടം സഹിച്ചാണ് വില്‍പ്പന നടത്തുന്നത്. ഒരു ലിറ്റര്‍ മണ്ണെണ്ണ 32.59 രൂപ നഷ്ടത്തിലാണ് വില്‍പ്പന നടത്തുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ഒരു ലിറ്റര്‍ പെട്രോളിന് വിവിധ നികുതികളിലായി 14.58 രൂപയാണ് സര്‍ക്കാറിന് ലഭിക്കുന്നത്. നികുതിയില്‍ 6 രൂപയുടെ കുറവ് വരുത്താന്‍ കഴിഞ്ഞദിവസം കമ്പനികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നികുതിയില്‍ കുറവ് വരുത്തി വില നിയന്ത്രിക്കുന്നതിന് പകരം ഇന്ധന വില വര്‍ധിപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

deshabhimani news

2 comments:

  1. രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ദോഷമാണെന്നും ആഗോള വിലയും ഇന്ത്യന്‍ വിലയും നീതിയുക്തമാകണമെന്നും പഞ്ചാബിലെ ഭട്ടിന്‍ഡ എണ്ണശുദ്ധീകരണ ശാല ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.

    ReplyDelete
  2. enna companikalude balance sheettil ella varshavum labhathinte kanakkanallo pinne ethu pothu janathe sarikkum kollayadikkananu nashttathinte kanakku eppol paraunnathu

    ReplyDelete