Friday, April 27, 2012

എസ്എസ്എല്‍സി 93.64 % വിജയം


എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഫലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ സര്‍വകലാറെക്കോഡാണ്. 93.64 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യരായി. 4,70,100 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പേര്‍ യോഗ്യത നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്് കണ്ണൂര്‍ ജില്ലയിലാണ്. കുറവ് പാലക്കാട് ജില്ലയിലാണ്. കൂടുതല്‍ പേര്‍ വിജയിച്ചത് മലപ്പുറം ജില്ലയിലാണ് കുറവ് വയനാടും. 210 സര്‍ക്കാര്‍ സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. 6595 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസുണ്ട്. 242 എയ്ഡഡ് സ്കൂളുകളുണ്ട്. 253 അണ്‍എയ്ഡഡ് സ്കൂളുകളുണ്ട്. ആകെ 711 വിദ്യാലയങ്ങളില്‍ നൂറുമേനിയുണ്ട്. മോഡറേഷന്‍ നല്‍കാതെയാണ് വിജയം. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ ലഭിക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിലാണ് ഫലം വന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 11,213 പേര്‍ കൂടുതല്‍ പരീക്ഷയെഴുതിയിരുന്നു. പ്രൈവറ്റായി 7313 പേരും പരീക്ഷ എഴുതി. 81.16 ശതമാനം പേര്‍ യോഗ്യരായി. ക.ിഞ്ഞ വര്‍ഷം ഇത് 43.36 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും വിജയമുണ്ട്.

ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(സ്പെഷ്യല്‍സ്കൂള്‍), എഎച്ച്എസ്എല്‍സി എന്നിവയുടെ ഫലപ്രഖ്യാപനവും വിദ്യാഭ്യാസമന്ത്രി നടത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 നാണ് ഫലം പ്രഖ്യാപിച്ചത്. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷത്തിലാണ് വിദ്യാഭ്യാസവര്‍ഷം കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. റിസള്‍ട്ടുകള്‍ h-ttp:keralapareekshabhavan.in, http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http://results.itschool.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

deshabhimani 270412

No comments:

Post a Comment