Friday, April 27, 2012
മഴയെ കൂസാതെ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ലോറന്‍സ്...
ജനമനസ്സുകളില്‍ ഇടംതേടി വ്യാഴാഴ്ചയും പതിവുതെറ്റാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മഴയെ കൂസാതെയാണ് നെയ്യാറ്റിന്‍കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ എത്തിയത്. ചെങ്കല്‍ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. കെട്ടിടനിര്‍മാണ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമാണ് ഈ പ്രദേശങ്ങളില്‍ ഭൂരിപക്ഷം.
സെല്‍വരാജ് പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിക്കുന്നില്‍ ലോറന്‍സിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ചാറ്റല്‍ മഴയുണ്ടായിരുന്നിട്ടും പരിചയക്കാരന്‍ കൂടിയായ സ്ഥാനാര്‍ഥിയെ കാണാന്‍ നാട്ടുകാര്‍ കാത്തുനിന്നു. നാട്ടുകാരുടെ പ്രതിഷേധം പൊഴിയൂരിലും പിന്നീട് പൂഴിക്കുന്നിലും ശക്തമായതിനെ തുടര്‍ന്നാണ് സെല്‍വരാജ് പൂഴിക്കുന്നില്‍ ജാഥ നിര്‍ത്തി സ്ഥലംവിട്ടത്. വ്യാഴാഴ്ച രാവിലെ ഉദിയന്‍കുളങ്ങരയിലെ കടകമ്പോളങ്ങളിലും ബസ് കാത്തുനിന്നവരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കൊറ്റാമം, ആറയൂര്‍, പൊന്‍വിള, ചെങ്കല്‍, വട്ടവിള, ആവണക്കിന്‍വിള, വ്ളാത്താങ്കര, കാഞ്ഞിരംതോട്ടം, പൂഴിക്കുന്ന് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ച് എത്തിയത്.
അവസരവാദരാഷ്ട്രീയത്തിന് നെയ്യാറ്റിന്‍കര മറുപടി നല്‍കണം: കോടിയേരി
വെള്ളറട: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് അവസരവാദരാഷ്ട്രീയത്തിനുള്ള മറുപടിയാകണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ അപകടത്തില്‍ മരിച്ച നിലമാമൂട് സ്വദേശി തങ്കപ്പന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ സമാഹരിച്ച ഒരുലക്ഷം രൂപ തങ്കപ്പന്റെ ഭാര്യ ശോഭിയക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹവില നല്‍കി കുതികാല്‍വെട്ടികളെ വിലയ്ക്കെടുക്കാന്‍ കഴിയുന്ന യുഡിഎഫിന് നെയ്യാറ്റിന്‍കരയിലെ ജനങ്ങളെ വിലയ്ക്കെടുക്കാന്‍ കഴിയില്ല. അനീതിക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയുടെയും വീരരാഘവന്റെയും നാടായ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ജൂണ്‍ രണ്ടിന് അത് തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു. കുന്നത്തുകാല്‍ ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ ഏരിയ കമ്മിറ്റി അംഗം ഡി കെ ശശി അധ്യക്ഷനായി.
ലൂര്‍ദ്പുരത്തും പുല്ലുവിളയിലും എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം
കോവളം: അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍കീഴിലെ ലൂര്‍ദ്പുരം, പുല്ലുവിള ഡിവിഷനുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായി. ലൂര്‍ദ്പുരം ഡിവിഷനില്‍ ഡി സുദര്‍ശനും പുല്ലുവിള ഡിവിഷനില്‍ ഇ കെന്നഡിയുമാണ് സ്ഥാനാര്‍ഥികള്‍. പരണിയത്ത് നടന്ന ലൂര്‍ദ്പുരം ഡിവിഷന്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനംചെയ്തു. കെ കെ വിജയന്‍ അധ്യക്ഷനായി. കരുംകുളം വിജയകുമാര്‍ ചെയര്‍മാനായും അഡ്വ. എസ് അജിത് ജനറല്‍ കണ്‍വീനറായും 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. പുല്ലുവിള വലിയപള്ളിക്കുസമീപം നടന്ന പുല്ലുവിള ഡിവിഷന്‍ കണ്‍വന്‍ഷന്‍ ഡോ. എ നീലലോഹിതദാസ് ഉദ്ഘാടനംചെയ്തു. എസ് വിന്‍സന്റ് അധ്യക്ഷനായി. എസ് വിന്‍സന്റ് ചെയര്‍മാനും ഡോ. വി ഗബ്രിയേല്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
deshabhimani 270412
Labels:
നെയ്യാറ്റിന്‍കര,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ജനമനസ്സുകളില്‍ ഇടംതേടി വ്യാഴാഴ്ചയും പതിവുതെറ്റാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മഴയെ കൂസാതെയാണ് നെയ്യാറ്റിന്‍കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സ് വോട്ടര്‍മാരെ നേരില്‍ക്കാണാന്‍ എത്തിയത്. ചെങ്കല്‍ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. കെട്ടിടനിര്‍മാണ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമാണ് ഈ പ്രദേശങ്ങളില്‍ ഭൂരിപക്ഷം.
ReplyDeleteസെല്‍വരാജ് പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ച പൂഴിക്കുന്നില്‍ ലോറന്‍സിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.