Thursday, April 26, 2012

മോഡിയ്ക്ക് അമേരിക്ക വിസ നല്‍കില്ല


വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോഡിയക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക. വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂലാന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2005ലാണ് മോഡിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചത്.

അമേരിക്കയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി ജോയ് വാല്‍ഷ് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക മുന്‍ തീരുമാനം പിന്‍വലിക്കാന്‍ തയ്യാറാകുമെന്ന് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തരുതെന്ന് കാണിച്ച് അമേരിക്കയിലെ മുസ്ലീം സംഘടനകള്‍ വിദേശകാര്യ വകുപ്പിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചത്.

deshabhimani

1 comment:

  1. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര മോഡിയക്ക് വിസ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക. വിദേശകാര്യ വക്താവ് വിക്ടോറിയ ന്യൂലാന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ 2005ലാണ് മോഡിയ്ക്ക് അമേരിക്ക വിസ നിഷേധിച്ചത്.

    ReplyDelete