Saturday, April 28, 2012

എല്‍സാല്‍വദോറിലും ഒബാമയുടെ അംഗരക്ഷകര്‍ ലൈംഗികാപവാദത്തില്‍


അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സംരക്ഷണച്ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ കഴിഞ്ഞവര്‍ഷം മധ്യേ അമേരിക്കന്‍ രാഷ്ട്രമായ എല്‍സാല്‍വഡോറിലും കുത്തഴിഞ്ഞ ലൈംഗികകേളികളില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുമ്പ് കൊളംബിയയിലെ കാര്‍തഹേനയില്‍ അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടിക്ക് ഒബാമ എത്തുന്നതിന് മുന്നോടിയായി വന്ന സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ ലൈംഗികത്തൊഴിലാളികളെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തിയ സംഭവം പുറത്തായതിനു പിന്നാലെ ബ്രസീലിലും സമാന സംഭവമുണ്ടായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഒബാമയുടെ എല്‍സാല്‍വഡോര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ആ രാജ്യത്തിന്റെ തലസ്ഥാനമായ സന്‍സാല്‍വഡോറില്‍ എത്തിയ സീക്രട്ട് സര്‍വീസിലെ അംഗരക്ഷകര്‍ക്കെതിരെയാണ് പുതിയ ആരോപണം. അവര്‍ നിശാക്ലബ്ബുകളില്‍ പോയി അഴിഞ്ഞാടുകയും അല്‍പ്പവസ്ത്രധാരികളായ നര്‍ത്തകിമാരുമായി വേഴ്ച നടത്തുകയും ചെയ്തതിനു പുറമേ ലൈംഗികത്തൊഴിലാളികളെ ഹോട്ടല്‍മുറികളില്‍ കൊണ്ടുവരികയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. അവര്‍ക്കൊപ്പം ഉണ്ടായിരുന്ന അമേരിക്കന്‍ സേനാ സബ്കോണ്‍ട്രാക്ടറാണ് സിബിഎസ് ചാനലിന്റെ ഘടകസ്ഥാപനമായ സിയാറ്റലിലെ കിറോ ടിവി ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കന്‍ സൈന്യത്തിലെ സ്പെഷ്യലിസ്റ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ മാര്‍ക് സള്ളിവന്‍ വ്യക്തമാക്കിയതായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു.

എല്‍സാല്‍വഡോറിലെ അമേരിക്കന്‍ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവാദ നിശാക്ലബ്ബിലെ പതിവ് സന്ദര്‍ശകരാണെന്നും സേനാ സബ് കോണ്‍ട്രാക്ടര്‍ പറഞ്ഞു. കാര്‍തഹേനയില്‍ നിന്ന് ലൈംഗികാപവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് സീക്രട്ട് സര്‍വീസിലെ എട്ട് അംഗങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതിനു പിന്നാലെയാണ് ബ്രസീലില്‍ അമേരിക്കന്‍ എംബസി സുരക്ഷാ ചുമതലയുണ്ടായിരുന്ന സൈനികരുടെ പരാക്രമത്തിന്റെ കഥ ഒബാമ ഭരണകൂടം തന്നെ വെളിപ്പെടുത്തിയത്്. ആ സംഭവത്തില്‍ ഉള്‍പ്പെട്ട നാല് സൈനികരെ നാട്ടിലേക്ക് തിരിച്ചയക്കുകയും തരംതാഴ്ത്തുകയും ചെയ്തതായി പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയാണ് അറിയിച്ചത്.

deshabhimani 280412

1 comment:

  1. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സംരക്ഷണച്ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ കഴിഞ്ഞവര്‍ഷം മധ്യേ അമേരിക്കന്‍ രാഷ്ട്രമായ എല്‍സാല്‍വഡോറിലും കുത്തഴിഞ്ഞ ലൈംഗികകേളികളില്‍ ഏര്‍പ്പെട്ടെന്ന് വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുമ്പ് കൊളംബിയയിലെ കാര്‍തഹേനയില്‍ അമേരിക്കന്‍ രാഷ്ട്ര ഉച്ചകോടിക്ക് ഒബാമ എത്തുന്നതിന് മുന്നോടിയായി വന്ന സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ ലൈംഗികത്തൊഴിലാളികളെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തിയ സംഭവം പുറത്തായതിനു പിന്നാലെ ബ്രസീലിലും സമാന സംഭവമുണ്ടായതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

    ReplyDelete