Monday, April 30, 2012

വായ്പ നിഷേധിച്ചു നഴ്സിങ്ങ് വിദ്യാര്‍ഥിനി ജീവനൊടുക്കി


വിദ്യാഭ്യാസവായ്പ കിട്ടാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. കുടമാളൂരിലെ അമ്പാടിക്കവല ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതി(20)യാണ് മരിച്ചത്. നഴ്സിങ്ങ് പഠനത്തിന് വായ്പക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചില്ല. പഠനം തുടരാനാവാത്ത സാഹചര്യത്തിലാണ് ആത്മഹത്യ. കഴിഞ്ഞ 18 നാണ് ശ്രുതി വിഷം കഴിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രുതി തിങ്കളാഴ്ച രാവിലെ എട്ടിന് മരിച്ചു. ബിഎസ്സി നഴ്സിങ്ങ് പഠനത്തിനായി വായ്പക്ക് എച്ച്ഡിഎഫ്സി ബാങ്ക് കുടമാളൂര്‍ ശാഖയില്‍ അപേക്ഷ നല്‍കിയിരുന്നു. തുക അനുവദിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം അപേക്ഷ അനുവദിക്കാനാവില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് മനോവിഷമത്തിലായ ശ്രുതി വീട്ടില്‍വെച്ച് വിഷം കഴിക്കുകയായിരുന്നു.

2010 ജൂലൈയിലാണ് വായ്പക്ക് അപേക്ഷിച്ചത.് ബാങ്ക് അധികൃതര്‍ വിവിധകാരണങ്ങള്‍ പറഞ്ഞ് നീട്ടി. തിരുപ്പൂര്‍ ശ്രീ ചൈതന്യ നഴ്സിങ്ങ് കോളേജിലെ വിദ്യാര്‍ഥിനിയാണ്. പ്രതിവര്‍ഷം 1 ലക്ഷം രൂപയോളം ആവശ്യമുണ്ട്. 3,60,000 രൂപക്കാണ് വായ്പക്കപേക്ഷിച്ചത്. ആവശ്യത്തിന് രേഖകള്‍ നല്‍കിയിട്ടും അനുവദിച്ചില്ല. ആദ്യവര്‍ഷഫീസ് സമയം കഴിഞ്ഞു. ഫീസടക്കണമെന്ന് കാട്ടി സ്ഥാപനത്തില്‍ നിന്നുള്ള കത്ത് ബാങ്കില്‍ കാണിച്ചുവെങ്കിലും അനുവദിക്കാന്‍ അവര്‍ തയ്യാറായില്ല. ശ്രുതി വിഷം കഴിച്ച് ആശുപത്രിയിലായപ്പോള്‍ തിടുക്കത്തില്‍ വായ്പ അനുവദിക്കുകയും ചെയ്തു. അമ്മ: ബിന്ദു, സഹോദരന്‍: ശ്രീശൈല്‍.

deshabhimani news

1 comment:

  1. വിദ്യാഭ്യാസവായ്പ കിട്ടാത്തതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. കുടമാളൂരിലെ അമ്പാടിക്കവല ഗോപികയില്‍ ശ്രീകാന്തിന്റെ മകള്‍ ശ്രുതി(20)യാണ് മരിച്ചത്. നഴ്സിങ്ങ് പഠനത്തിന് വായ്പക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചില്ല. പഠനം തുടരാനാവാത്ത സാഹചര്യത്തിലാണ് ആത്മഹത്യ.

    ReplyDelete