Monday, April 30, 2012

റേഷന്‍കടകളിലെ ഗോതമ്പ് വിതരണവും നിര്‍ത്തലാക്കി


മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനു പിന്നാലെ റേഷന്‍ ഗോതമ്പ് വിതരണവും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. റേഷന്‍കടകള്‍ വഴി വിതരണംചെയ്യാന്‍ കേരളത്തിന് പ്രതിമാസം 18,000 ടണ്‍ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഇത് സ്വകാര്യമില്ലുകള്‍ക്ക് നല്‍കും. അവര്‍ അത് പൊടിച്ച് സപ്ലൈകോയ്ക്ക് കൈമാറും. സ്വകാര്യമില്ലുടമകളുടെ ലാഭക്കൊതിയും സമ്മര്‍ദവുമാണ് ഈ തീരുമാനത്തിനു പിന്നില്‍. റേഷന്‍കട വഴി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന ഗോതമ്പ് മായം ചേര്‍ത്ത് ആട്ടയാക്കിയത് 13 രൂപയ്ക്ക് ജനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഗോതമ്പ് ആട്ടയാക്കി വിതരണംചെയ്യുന്നതെന്ന് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് പറഞ്ഞു.

കേന്ദ്രം അനുവദിക്കുന്ന 5000 ടണ്‍ ഗോതമ്പ് സ്വകാര്യമില്ലുകളില്‍ ആട്ടയാക്കി ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് വിതരണംചെയ്യുന്നുണ്ട്. എന്നാല്‍, നിലവാരം മോശമായതിനാല്‍ ഇതിന് ചെലവു കുറവാണ്. മോശം ഗോതമ്പ് തവിട് കൂടി ചേര്‍ത്ത് മില്ലുകാര്‍ റേഷന്‍കടകള്‍ക്ക് നല്‍കുന്നതായി ആരോപണം നിലനില്‍ക്കെയാണ് ചുമതല പൂര്‍ണമായും അവരെ ഏല്‍പ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിഷേന്‍ പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

deshabhimani 300412

1 comment:

  1. മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനു പിന്നാലെ റേഷന്‍ ഗോതമ്പ് വിതരണവും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. റേഷന്‍കടകള്‍ വഴി വിതരണംചെയ്യാന്‍ കേരളത്തിന് പ്രതിമാസം 18,000 ടണ്‍ ഗോതമ്പാണ് അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഇത് സ്വകാര്യമില്ലുകള്‍ക്ക് നല്‍കും. അവര്‍ അത് പൊടിച്ച് സപ്ലൈകോയ്ക്ക് കൈമാറും. സ്വകാര്യമില്ലുടമകളുടെ ലാഭക്കൊതിയും സമ്മര്‍ദവുമാണ് ഈ തീരുമാനത്തിനു പിന്നില്‍. റേഷന്‍കട വഴി കിലോയ്ക്ക് രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന ഗോതമ്പ് മായം ചേര്‍ത്ത് ആട്ടയാക്കിയത് 13 രൂപയ്ക്ക് ജനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

    ReplyDelete