സിസിടിവി വിവാദത്തെക്കുറിച്ച് മലക്കം മറിയുന്ന മുഖ്യമന്ത്രി ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയണമെന്ന്‌സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇരുപത്തിനാല് മണിക്കൂറും ലോകത്തിന് മുമ്പില്‍ തുറന്നുവച്ച മുഖ്യമന്ത്രിയുടെ സുതാര്യ ഓഫീസ് ഇന്ന് പൂഴ്ത്തിവച്ച രഹസ്യങ്ങളുടെ നിലവറയായി മാറിയിരിക്കുന്നു.
സി സി ടി വി സംവിധാനത്തെപ്പറ്റി മുഖ്യമന്ത്രി നടത്തിയ വെളിപാടുകള്‍ രണ്ട് ദിവത്തിനുള്ളില്‍ നാലഞ്ച്തവണ അദ്ദേഹംതന്നെ മാറ്റിപറഞ്ഞു. ഈ സാഹചര്യത്തില്‍ സൈബര്‍ കുറ്റാന്വേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില സുഹൃത്തുക്കളുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തില്‍ 11 ചോദ്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. താഴെ പറയുന്നചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് ബിനോയ് വിശ്വം ഉന്നയിച്ചത്.
1. കമ്പ്യൂട്ടര്‍ ഡാറ്റ റിക്കവര്‍ ചെയ്യാനുള്ള ‘ഡാറ്റാ കാര്‍വിംഗ്’ എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിവുണ്ടോ?
2. അതുപ്രകാരവും റിക്കവര്‍ ചെയ്യാനാകാത്തവിധം മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ഫയലുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?
3. ഉണ്ടെങ്കില്‍ അത് ആരാണ് ചെയ്തത്?
4. അങ്ങനെ ഡിലീഷന്‍ നടന്നിട്ടുണ്ടെങ്കില്‍ ആരുടെ താല്‍പ്പര്യങ്ങളെയാണ് അത് സംരക്ഷിക്കുന്നത്?
5. മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി ഉയര്‍ന്നുവന്ന സോളാര്‍ വിവാദത്തിലെ നിര്‍ണായക തെളിവായ സി സി ടി വി ഹാര്‍ഡ് ഡിസ്‌ക് ഇതുവരേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കാത്തത് എന്തുകൊണ്ട്?
6. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസിലെ ആധികാരിക തെളിവ് പരിശോധിക്കാന്‍ രാഷ്ട്രീയ തീരുമാനപ്രകാരം കമ്മിറ്റിയെ വയ്ക്കുന്നതിന്റെ യുക്തി എന്താണ്?
7. ആ കമ്മിറ്റിയിലേയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച രണ്ട് പ്രമുഖ വ്യക്തികള്‍ക്കും സൈബര്‍ കുറ്റാന്വേഷണ രംഗത്ത് എന്ത് പ്രാഗത്ഭ്യമാണുള്ളത്?
8. സൈബര്‍ കുറ്റാന്വേഷണ രംഗത്ത് തെളിയിക്കപ്പെട്ട മികവ് പ്രകടിപ്പിച്ച സി ഡാക്കിനെപ്പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലേ?
9. അവിടെത്തെ വിദഗ്ധരായ ശ്രീഭദ്രന്‍, ശ്രീരമണി എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതില്ലായെന്ന് മുഖ്യമന്ത്രി എന്തുകൊണ്ടാണ് തീരുമാനിച്ചത്?
10. നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ കുറ്റാന്വേഷണ ഏജന്‍സികളില്‍ നിന്നും രാഷ്്ട്രീയ തീരുമാനപ്രകാരമുള്ള സമിതികള്‍ അന്വേഷണം ഏറ്റെടുക്കുന്നതിന്റെ കാരണം എന്താണ്?
11. സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കിലെ തെളിവുകള്‍ ഇതിനകംതന്നെ കുറ്റവാളികളുടെ സങ്കേതമായ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടെടുക്കാനാകാത്ത വിധം ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
deshabhimani
No comments:
Post a Comment