Saturday, July 13, 2013

അട്ടപ്പാടിയില്‍ ഒരു നവജാതശിശുകൂടി മരിച്ചു, മരണം 47 ആയി

അട്ടപ്പാടിയില്‍ ഒരു നവജാതശിശുകൂടി മരിച്ചു. പാലൂര്‍ ഊരിലെ ഗിരിജാ മുരുകന്റെ(22) പെണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ജൂണ്‍ 12ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗിരിജ 13ന് പ്രസവിച്ചു.

 ഏഴാംമാസത്തില്‍ പ്രസവിച്ച കുഞ്ഞിന് 1.16 കിലോഗ്രാം തൂക്കമേയുണ്ടായിരുന്നുള്ളു. തീവ്രപരിചാരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ന്യുമോണിയ ബാധിച്ചിരുന്നു. ഗിരിജയുടേത് ആദ്യപ്രസവമാണ്. ഇവരുടെയും ആരോഗ്യസ്ഥിതി വളരെ മോശമാണ്. പോഷകാഹാരക്കുറവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ട്. എന്നാല്‍, ഇതൊന്നും ആേരാഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇവര്‍ തമിഴ്‌നാട്ടിലെ സ്വകാര്യആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗിരിജക്കും ആവശ്യമായ ശുശ്രൂഷ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

 അട്ടപ്പാടിയില്‍ ഒന്നരവര്‍ഷത്തിനിടയില്‍ നവജാതശിശുക്കളുടെ മരണം 47 ആയി. ഈ മാസം നാലാമത്തെ കുഞ്ഞാണ് മരിക്കുന്നത്. പാലൂര്‍ ഊരില്‍ മാത്രം നാലു കുട്ടികള്‍ മരിച്ചു. ലക്ഷ്മി -കുമാര്‍, സുമിത-കൃഷ്ണന്‍, ഗിരിജ-മുരുകന്‍ എന്നീ ദമ്പതികളുടെ നവജാതശിശുക്കളാണ് മരിച്ചത്. ഇതേ ഊരിലെ ചിന്നന്റെ മകള്‍ ഏഴുവയസുകാരി ഭവാനിയും മരിച്ചിരുന്നു. പോഷകാഹാരക്കുറവ് മൂലമാണ് മൂന്നുനവജാതശിശുക്കളും മരിച്ചത്. അധികൃതരുടെ അനാസ്ഥകാരണം യഥാസമയത്ത് ചികിത്സ കിട്ടാതെയാണ് ഭവാനി മരിച്ചത്.  സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നു പറയുമ്പോഴും ശിശുമരണം കുറയുന്നില്ല.

deshabhimani

No comments:

Post a Comment