ലൈംഗികാരോപണ വിധേയനായ പാറശ്ശാല എം എല്‍ എ എ ടി ജോര്‍ജിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ജോര്‍ജ് പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ സ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും അതിനാല്‍ പരാതിയില്‍ വിശ്വാസ്യത ഇല്ലെന്നുമാണ് കേസന്വേഷിക്കുന്ന റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ട്. ഇരുപതാം വയസ് മുതല്‍ എ ടി ജോര്‍ജ് തന്നെ പീഡിപ്പിക്കുന്നു എന്നാണ്, ഇപ്പോള്‍ അന്‍പത് വയസ് പിന്നിട്ട സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള പരസ്പര ധാരണപ്രകാരം നടന്ന ലൈംഗിക ബന്ധമാണിതെന്നും അതിനാല്‍ പീഡനത്തിന് കേസെടുക്കാന്‍ കഴില്ല എന്നുമാണ് പൊലീസ് പറയുന്നത്. പരാതിക്കാരിയില്‍ നിന്നും മകളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ശനിയാഴ്ച പരാതിക്കാരിയുടെ വീട്ടിലെത്തി റൂറല്‍ എസ് പി എ ജെ തോമസുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
ഒരാഴ്ച മുന്‍പ് ആഭ്യന്തരമന്ത്രിക്ക് കിട്ടിയ പരാതിയിലാണ് റൂറല്‍ എസ് പി അന്വേഷണം നടത്തിയത്. ജോസ് തെറ്റയില്‍ എം എല്‍ എ യ്‌ക്കെതിരെ ആലുവ റൂറല്‍ എസ് പിക്ക് പരാതി കിട്ടിയ ഉടന്‍ തന്നെ ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടിടപെട്ട് അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു. പാറശ്ശാലയില്‍ എ ടി ജോര്‍ജ് എം എല്‍ എ പീഡിപ്പിച്ച സത്രീ വനിതാകമ്മീഷനിലും പരാതി നല്‍കിയിരിക്കുകയാണ്. എ ടി ജോര്‍ജിനെ സംരക്ഷിക്കുന്ന നിലപാടുമായാണ് അഭ്യന്തരമന്ത്രി ഇടപെടുന്നതായി ഉയര്‍ന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോള്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്.
janayugom
No comments:
Post a Comment