Wednesday, July 10, 2013

വനിതയെ ആക്രമിച്ചത് പുതുപ്പള്ളിയിലെ യൂത്ത് നേതാവ്

തലസ്ഥാനത്ത് അഴിഞ്ഞാടിയ യൂത്ത് കോണ്‍ഗ്രസ് അക്രമിസംഘത്തില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് പ്രത്യേക ബസില്‍ എത്തിച്ചവരും. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി സന്തോഷും സംഘവുമാണ് വനിതാ പ്രവര്‍ത്തകയായ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയംഗം ബിന്ദുരാജിനെ ക്രൂരമായി തല്ലിച്ചതച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ട്പഞ്ചായത്തുകളില്‍ നിന്നായി അമ്പതോളം യൂത്ത് കോണ്‍ഗ്രസുകാരാണ് തലസ്ഥാനത്തേക്ക് തിരിച്ചത്. ഒരു പഞ്ചായത്തില്‍ നിന്ന് ആറു മുതല്‍ പത്തുവരെ ആളുകള്‍ എത്തണമെന്നായിരുന്നു നിര്‍ദേശമെന്ന് ഒരു പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. പരമാവധി മണ്ഡലം ഭാരവാഹികള്‍ എത്താന്‍ പറഞ്ഞിരുന്നു.

തുടര്‍ച്ചയായ കരിങ്കൊടി പ്രതിഷേധത്തില്‍ അസ്വസ്ഥനായ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്താണ് നിയമസഭ ആരംഭിക്കുന്ന ദിവസം തന്നെ സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിച്ചത്. നിയമസഭയ്ക്ക് സമീപം തന്നെ ഇവര്‍ തമ്പടിച്ച് അക്രമത്തിന് കളമൊരുക്കി. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി സോബിന്‍ ജോസഫും എഐവൈഎഫ് പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ മുന്നില്‍ നിന്നു. സ്വന്തം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഇയാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച കോട്ടയം നഗരത്തിലും ഇടതുപക്ഷ യുവജനസംഘടനാ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രമിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കൊപ്പം എത്തിയവരാണ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഇതിന് പിന്നിലും പുതുപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് അക്രമിസംഘമായിരുന്നു. പൊലീസിന്റെ സംരക്ഷണം ഫലം കാണാത്തതിനാല്‍ ഉമ്മന്‍ചാണ്ടി നേരിട്ട് അക്രമിസംഘത്തെ തന്റെ സംരക്ഷണച്ചുമതല ഏല്‍പ്പിക്കുകയാണിപ്പോള്‍.

deshabhimani

No comments:

Post a Comment