പൊലീസ് സഹകരണസംഘങ്ങളുടെ ഓഡിറ്റ് നടത്താന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ഡിജിപിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് സംഘങ്ങള്‍ക്ക് നിയമോപദേശം. 1969ലെ സഹകരണനിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഉത്തരവെന്ന് നിയമോപദേശം വ്യക്തമാക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ഐജിമാര്‍ക്ക് കത്തു നല്‍കാന്‍ സംസ്ഥാനത്തെ പൊലീസ് സഹകരണസംഘങ്ങള്‍ തീരുമാനിച്ചു. ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐജി നിയമിക്കുന്ന ഇന്റേണല്‍ ഓഡിറ്റ് ടീമിന് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും സംഘങ്ങള്‍ തീരുമാനിച്ചു. ഭരണാനുകൂല വിഭാഗത്തിന് ഭൂരിപക്ഷമുള്ള സംഘങ്ങളും ഡിജിപിയുടെ ഉത്തരവിനെതിരെ രംഗത്തുണ്ട്.
ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സഹകരണസംഘങ്ങളെ അട്ടിമറിച്ച് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരുടെ കൈകളിലെത്തിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഡിജിപിയുടെ ഉത്തരവ്. 2005ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഇത്തരം നീക്കം നടന്നു. സഹകരണസംഘം പ്രസിഡന്റായി ജില്ലാ പൊലീസ് മേധാവിയെയും വൈസ് പ്രസിഡന്റായി അഡ്മിനിസ്ട്രേഷന്‍ ഡിവൈഎസ്പിയെയും തെരഞ്ഞെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. പൊലീസിനുള്ളില്‍ വന്‍ വിവാദങ്ങള്‍ക്ക് ഉത്തരവ് വഴിവയ്ക്കുകയും ചെയ്തു. പൊലീസ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ റേഞ്ച് ഐജിമാര്‍ ഇന്റേണല്‍ ഓഡിറ്റ് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നായിരുന്നു അടുത്തിടെ ഡിജിപിയുടെ ഉത്തരവ്. സഹകരണസംഘങ്ങളുടെ പരിശോധനയും നിയന്ത്രണവും സഹകരണവകുപ്പിന്റെ മാത്രം അധികാരമാണെന്നിരിക്കെ ഡിജിപി കെ ബാലസുബ്രഹ്മണ്യം ഇറക്കിയ ഉത്തരവ് സംഘങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. മറ്റ് ഏജന്‍സികള്‍ക്ക് സഹകരണസംഘങ്ങളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയാല്‍ അക്കാരണംകൊണ്ടുമാത്രം സംഘം ഭരണസമിതി പിരിച്ചുവിടാന്‍ സഹകരണ രജിസ്ട്രാര്‍ക്കു കഴിയും. ഇതിന് നിയമസാധുതയുമുണ്ട്. ഇതു പരിഗണിച്ചാണ് ഡിജിപിയുടെ ഉത്തരവ് വന്നയുടന്‍ സംഘങ്ങള്‍ നിയമോപദേശം തേടിയത്. എറണാകുളം, തൃശൂര്‍ റേഞ്ച് ഐജിമാര്‍ ഓഡിറ്റ് കമ്മിറ്റിക്ക് രൂപംനല്‍കി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഈ ഐജിമാര്‍ക്ക് അടിയന്തരമായി സംഘങ്ങള്‍ നിയമോപദേശം ഉള്‍പ്പെടുത്തിയ കത്തു നല്‍കും.
(ആനന്ദ് ശിവന്‍)
deshabhimani
No comments:
Post a Comment