ഭരണഘടന എല്ലാ ജാതിക്കും തുല്യപരിഗണന നല്‍കുന്നതിനാല്‍ ജാതിതിരിഞ്ഞുള്ള പ്രകടനങ്ങള്‍ ഭരണഘടനയുടെ വികാരത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കോടതിവിധി. മതസ്പര്‍ധ വളരാന്‍ ഇത്തരം റാലികള്‍ കാരണമാകുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ബ്രാഹ്മണവിഭാഗത്തിനുവേണ്ടിയുള്ള ബിഎസ്പി സമ്മേളനത്തിന്റെ ആദ്യഘട്ടം അടുത്തിടെ സമാപിച്ചിരുന്നു. മറ്റ് ജാതിക്കാര്‍ക്കു വേണ്ടിയും പ്രത്യേകം സമ്മേളനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്പി. ജാതിവിഭാഗങ്ങള്‍ക്കുവേണ്ടി എസ്പിയും പ്രത്യേക റാലിയും സമ്മേളനങ്ങളും നടത്തിയിരുന്നു. ബിജെപിയും കോണ്‍ഗ്രസും ജാതി തിരിച്ച് സമ്മേളനങ്ങള്‍ നടത്താറുണ്ട്. തെരഞ്ഞെടുപ്പ് കാലയളവില്‍ ജാതിതിരിച്ചുള്ള സമ്മേളനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
deshabhimani
No comments:
Post a Comment