ചന്ദ്രശേഖരന്‍ കേസില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ടുവെന്നും സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നുമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ വെളിപ്പെടുത്തലിനെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണം. കേസില്‍ പ്രതിചേര്‍ക്കാന്‍ നിര്‍ദേശിച്ച നേതാക്കളുടെ പേരുകള്‍ തിരുവഞ്ചൂര്‍ വെളിപ്പെടുത്തണം. സിപിഐ എമ്മിനെ തകര്‍ക്കാന്‍ ചന്ദ്രശേഖരന്‍ കേസിനെ മറയാക്കി സംസ്ഥാന ആഭ്യന്തരവകുപ്പും കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് നടത്തിയ നിന്ദ്യമായ ഗൂഢാലോചനയാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. ഭരണാധികാരം ഉപയോഗിച്ച് സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍ പ്രതികളാക്കി എന്നതിന്റെ തെളിവുകൂടിയാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തല്‍.
വധക്കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി നിയമവ്യവസ്ഥയെത്തന്നെ അട്ടിമറിച്ചിരിക്കയാണ്. ഇത് സത്യപ്രതിജ്ഞാലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്. ഫേസ് ബുക്കില്‍ നിഷേധക്കുറിപ്പിറക്കി പോസ്റ്റ് ചെയ്ത് തടിതപ്പാന്‍ ശ്രമിക്കുകയാണ് മുല്ലപ്പള്ളി. മുല്ലപ്പള്ളിയും തിരുവഞ്ചൂരും കൊമ്പുകോര്‍ക്കുമ്പോള്‍ പുറത്തുവരുന്നത് ചന്ദ്രശേഖരന്‍ കേസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെതിരെ നടത്തിയ ഗൂഢാലോചനകളുടെയും കെട്ടിച്ചമച്ച കള്ളക്കേസിന്റെയും അണിയറക്കഥകളാണ്. കേസന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ ഡിജിപി പറഞ്ഞത് വ്യക്തിപരമായ താല്‍പ്പര്യങ്ങളാണ് കൊലയ്ക്കുപിന്നില്‍ എന്നാണ്. ഡിജിപിയെ തിരുത്തിയ തിരുവഞ്ചൂരും മുല്ലപ്പള്ളിയും കേസന്വേഷണത്തെ പൂര്‍ണമായി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഗൂഢാലോചന നടത്തി. കൊല നടന്നയുടന്‍ സിപിഐ എമ്മിനെതിരെ കുറ്റമാരോപിച്ച് രംഗത്തുവന്ന മുല്ലപ്പള്ളിയുടെ ഇംഗിതമനുസരിച്ചാണ് അന്വേഷണം നടത്തിയത്. തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തലോടെ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ വിശദാംശം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും ബാധ്യതയുണ്ട്. ആരുടെയെല്ലാം പേരുകളാണ് മുല്ലപ്പള്ളി നല്‍കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment