വിവാഹംപോലുള്ള കാര്യങ്ങള്‍ മനുഷ്യന്റെ വ്യക്തിപരമായ ഇഷ്ടപ്രകാരമാണ് നടക്കേണ്ടത്. അത്തരം പ്രശ്നങ്ങളില്‍ ജാതിസംഘടനകളും ജാതിപഞ്ചായത്തും ഇടപെട്ട് ആജ്ഞകള്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. എല്ലാ ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളും ഒറ്റക്കെട്ടായി ഈ ദുരാചാരത്തെ നേരിടണം. ഖാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തടയുകയും ദുരഭിമാനഹത്യകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക നിയമം ഉണ്ടാക്കുകയും വേണം. ഡിവൈഎഫ്ഐ ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തും. ഡിവൈഎഫ്ഐ മിശ്രവിവാഹിതരെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യും. ഇളവരശന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം നടത്തണം. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരണം.
തമിഴ്നാട്ടില്‍ ജാതിക്കും അന്ധവിശ്വാസങ്ങള്‍ക്കും ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച് മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനമായി മാറിയ ദ്രാവിഡപാര്‍ടികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം സംശയാസ്പദമാണ്. വോട്ടുബാങ്കുകളെയും ജാതിപഞ്ചായത്തുകളെയും സംരക്ഷിക്കാനാണ് ഈ മൗനം. മതനിരപേക്ഷ മൂല്യങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ധര്‍മപുരി സംഭവത്തില്‍ പ്രതികരിക്കാന്‍ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും രാജേഷ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ മുത്തുക്കണ്ണന്‍, സെക്രട്ടറി ആര്‍ വേല്‍മുരുകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഇളവരശന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എം ബി രാജേഷിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത പൊലീസ് മേധാവികള്‍ക്ക് ഡിവൈഎഫ്ഐയുടെ ഉറച്ചനിലപാടുമൂലം അനുവാദം നല്‍കേണ്ടിവന്നു. സേലത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച യോഗം തടയാനുള്ള പൊലീസ് ശ്രമവും വിഫലമായി. യോഗത്തില്‍ എം ബി രാജേഷ് സംസാരിച്ചു.
deshabhimani
No comments:
Post a Comment