നടി ശാലുമേനോന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നതിന്റെ നിരവധി ഫോട്ടോകള്‍ ചാനലുകള്‍ പുറത്തുവിട്ടു. ഇതോടെ ശാലുമേനോന്റെ വീടിന്റെ മുന്നിലൂടെ പോവുകയായിരുന്ന തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യടിച്ച് നിര്‍ത്തി ചടങ്ങില്‍ പങ്കെടുപ്പിച്ചതാണെന്നും രണ്ട് മിനിറ്റ് മാത്രമെ അവിടെ ചെലവിട്ടുള്ളു എന്നും തിരുവഞ്ചൂര്‍ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു.
തിരുവഞ്ചൂരും കൊടിക്കുന്നില്‍ സുരേഷ് എംപിയും ശാലുമേനോന്റെ വീട്ടുകാരും ചേര്‍ന്നുള്ളതും തിരുവഞ്ചൂര്‍ കരിക്കുകുടിക്കുന്നതുംഅടക്കം നിരവധി ഫോട്ടോകളാണ് പുറത്തുവന്നത്. തന്നെ ക്ഷണിച്ചിട്ടല്ല അവിടെ പോയെന്നുള്ള തിരുവഞ്ചൂരിന്റെ ആദ്യം വാദം തന്നെ പൊളിഞ്ഞിരുന്നു. അദ്ദേഹത്തെ കാര്‍ഡ് നല്‍കി ക്ഷണിച്ചിരുന്നെന്നും വരാമെന്നേറ്റിരുന്നെന്നും ശാലുമേനോന്റെ അമ്മതന്നെ വെളിപെടുത്തിയിരുന്നു. എന്നാല്‍ അവിടെ പോയെന്നടക്കമുള്ള കാര്യങ്ങള്‍ മറച്ചുവെക്കുന്നതിലൂടെ ആഭ്യന്തരമന്ത്രി എന്തെല്ലാമോ ഒളിക്കുന്നുണ്ടെന്ന വിമര്‍നം ഉയര്‍ന്നിരുന്നു. സംഭവം വിവാദമാകുംമുന്നേ പാലുകാച്ചല്‍ ചടങ്ങ് പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്ന് എല്ലാ ഫോട്ടോയും പൊലീസ് പിടിച്ചെടുത്തിരുന്നു.
ശാലുമേനോനും സോളാര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണനുമായുളള ബന്ധം അവര്‍ തന്നെ സമ്മതിച്ചിട്ടും കേസില്‍ ശാലുമേനോനെ പ്രതിയാക്കാന്‍ അന്വേഷണ സംഘം മടിക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തിരുവഞ്ചുര്‍ ശാലുവിന്റെ വീട്ടില്‍ പോയതല്ല അക്കാര്യം ഒളിച്ചുവെച്ചതാണ് സംശയത്തിനിടയാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചാനലില്‍ പ്രതികരിച്ചു. ഇതിനിടെ സോളാര്‍ കേസിലെ പ്രതി സരിത നായര്‍ തിരുവഞ്ചുരിനെ വിളിച്ചതും പുറത്തുവന്നിട്ടുണ്ട്.
സോളാര്‍ തട്ടിപ്പ്: സത്യമെല്ലാം ജനമറിയുമെന്ന് മുഖ്യമന്ത്രി
തിരു: സോളാര്‍ തട്ടിപ്പിനെ കുറിച്ചുള്ള എല്ലാ സത്യങ്ങളും ജനമറിയുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.തനിക്കെതിരെ വരുന്ന ആരോപണങ്ങള്‍ എല്ലാം കഴമ്പില്ലാതെ മാറിമാറി പോകുകയാണ്. തന്റെ ഓഫീസില്‍ വെച്ചാണ് പണം നല്‍കിയതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് ചില മാധ്യമപ്രവര്‍ത്തകരാണ്.
കാലവര്‍ഷകെടുതി കൂടുതലും ആലപ്പുഴയിലാണെന്നും കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് കത്തയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ സൈനീകന്‍ ജോമോന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. തനിക്കുലഭിച്ച യുഎന്‍ അവാര്‍ഡ് കേരളത്തിലെ എല്ലാവര്‍ക്കുമുള്ള അവാര്‍ഡാണെന്നും എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് അവാര്‍ഡിനപേക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരിങ്കൊടിയെ പേടിയില്ലെന്ന് മുഖ്യമന്ത്രി
തിരു: കരിങ്കൊടികണ്ടാല്‍ താന്‍ പേടിച്ചോടില്ലെന്നും കറുത്തനിറത്തിനോട് തനിക്ക് അതൃപ്തിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെക്രട്ടറിയറ്റ് അസോസിയേഷന്‍ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കരിങ്കൊടി ഭരണപരാജയത്തിന്റെ തെളിവല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
deshabhimani
No comments:
Post a Comment