സരിതയുമായി ബന്ധമുണ്ടായിരുന്ന ഗണ്‍മാന്‍ സലീം രാജിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. കൂടാതെ തട്ടിപ്പില്‍ പ്രതിയായ ടെന്നിജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് എന്നിവരേയും സരിതബന്ധം മൂലം പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുമായും പേഴ്സണല്‍ സ്റ്റാഫുമായും നിരന്തരം ബന്ധം സ്ഥാപിച്ചിരുന്ന സരിത മുഖ്യമന്ത്രിയെ ലഭിക്കാനായി തന്നെയാണ് ഫോണ്‍ വിളിച്ചിരുന്നതെന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ജിക്കുമോനും ജോപ്പനും സലീം രാജും മുഖ്യമന്ത്രിക്കൊപ്പമില്ലാതിരുന്ന സന്ദര്‍ഭങ്ങളിലാണ് അശോകനേയും രവീന്ദ്രന്‍പിളളയേയും സരിത വിളിച്ചിട്ടുളളത്. മുഖ്യമന്ത്രിയുടെ എല്ലാ സ്റ്റാഫുമായി ബന്ധമുള്ള സരിത അവരില്‍ ചിലരോട് കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു.
ജോപ്പന് ജാമ്യമില്ല
പത്തനംതിട്ട: സോളാര്‍തട്ടിപ്പുകേസില്‍ ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി (രണ്ട്) അപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ജോപ്പന്റെയും ജാമ്യപേക്ഷ തള്ളിയിരിക്കയാണ്. കേസ് ഡയറിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രിയാകും പ്രതിയെന്നുമുള്ള ജോപ്പന്റെ അഭിഭാഷകന്റെ വാദവും വിവാദമായിരുന്നു.
എന്നാല്‍ പരാതിയില്‍ തിരുത്തല്‍ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിരുന്നെന്നും ഇത് ഹര്‍ജി കോടതിയില്‍ ലഭിക്കുമ്പോഴെ ഉണ്ടായിരുന്നതാണെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ പ്രദീപ്കുമാര്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് കേസ് ഡയറി പരിശോധിക്കാനായി തിങ്കളാഴ്ച കോടതി തീരുമാനിക്കുകയായിരുന്നു. ശ്രീധരന്‍ നായരുടെ പരാതിപ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് സരിതക്കൊപ്പം ജോപ്പനെ കണ്ട ദിവസംതന്നെ മുഖ്യമന്ത്രിയേയും കണ്ടുവെന്നാണ് തട്ടിപ്പില്‍ ഇരയായ ശ്രീധരന്‍നായരുടെ പരാതിയിലുള്ളത്.
deshabhimani
No comments:
Post a Comment