ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ഒഞ്ചിയം പി പി ഗോപാലന്‍ സ്മാരകത്തിനു സമീപമായിരുന്നു അക്രമം. ഇരുമ്പുദണ്ഡുകളും ആണി തറച്ച പട്ടികയും ഉപയോഗിച്ച് ചണ്ടോളി ശ്രീകാന്ത്, മീത്തലെ കുന്നത്ത് മനോജന്‍, പരവന്റെവിട അജിത്, കുന്നേല്‍ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതംഗ സംഘമാണ് ആക്രമിച്ചത്. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി ഒഞ്ചിയം മേഖലയില്‍ ഹര്‍ത്താല്‍ ആയിരുന്നിട്ടും സംസ്കാരചടങ്ങ് നടക്കുന്ന വീടിന് സമീപത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ ചായക്കട തുറന്നത് നാട്ടുകാരില്‍ അമര്‍ഷമുണ്ടാക്കി. കടയടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഇതിനിടയില്‍ കടയിലെ സ്ത്രീ മര്‍ദനമേറ്റെന്ന പരാതിയുമായി ആശുപത്രിയിലെത്തുകയായിരുന്നു. ഇതൊന്നുമറിയാതെ സംസ്കാരചടങ്ങ് കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. പ്രകോപനമുണ്ടാക്കി കുഴപ്പം സൃഷ്ടിക്കലായിരുന്നു ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട ആര്‍എംപിയുടെ ലക്ഷ്യം.
deshabhimani
No comments:
Post a Comment