Thursday, July 11, 2013

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ കേസുകള്‍ വാദിക്കാന്‍ സുപ്രീംകോടതി അഭിഭാഷകരെ നിയോഗിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവായി. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെ സുപ്രീംകോടതിയില്‍ നിന്ന് വന്‍തുക നല്‍കി അഭിഭാഷകരെ കൊണ്ടുവന്നത് സര്‍ക്കാരിന് നഷ്ടം വരുത്തി എന്നാണ് ആരോപണം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍,2006-11 കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമമന്ത്രിഎം വിജയകുമാര്‍ എന്നിവര്‍ക്കെതിരെ പ്രാഥമികഅന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. ഒക്ടോബര്‍ 20നുമുമ്പായി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിടുണ്ട്. രാജു പുഴങ്കര നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

എല്‍ഡിഎഫ് കാലത്ത് ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും അന്വേഷണം നടക്കട്ടെ എന്നും കോടിയേരി പ്രതികരിച്ചു.

deshabhimani

No comments:

Post a Comment