ഫെയ്സ്ബുക്കിലെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തെന്ന് ആരോപിച്ച് സെക്രട്ടറിയറ്റ് ജീവനക്കാരായ പ്രേമാനന്ദന്‍ തെക്കുംകര, കെ ചന്ദ്രപ്രസാദ് എന്നിവരെ സസ്പെന്‍ഡ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് സംയുക്തസമരസമിതി ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റിന് മുന്നില്‍ പ്രകടനം നടത്തി.
എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ഉമ്മന്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എസ് യു രാജീവ് അധ്യക്ഷനായി. എസ് ബിജു, എ എസ് സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment