മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫായിരുന്ന ടെന്നി ജോപ്പന് പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതിന്മേലുള്ള അപ്പീല്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയവും ശ്രീധരന്‍നായര്‍ നല്‍കിയ 164-വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴിയും ജസ്റ്റിസ് സതീശ്ചന്ദ്രന്റെ ബെഞ്ച് പരിഗണിക്കുമെന്നാണ് പൊലീസ് കരുതുന്നത്. സരിതാനായര്‍ക്കൊപ്പം ജൂലൈ ഒമ്പതിന് സെക്രട്ടറിയറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയെയും കൂട്ടാളികളെയും ഭയപ്പാടിലാക്കിയിട്ടുണ്ട്. എന്നാല്‍, കേസില്‍ മുഖ്യമന്ത്രിയെ വഴിവിട്ടു സഹായിക്കാനുള്ള തെളിവ് സമ്പാദനത്തിനായി സരിതാനായരെ എഡിജിപിയുടെ സംഘം വീണ്ടും ചോദ്യംചെയ്തു. 2012 ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം എത്തിയെന്നും എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടില്ലെന്നും ജോപ്പനെയാണ് കണ്ടതെന്നുമുള്ള മൊഴിയാണ് സരിതയുടേതായി രേഖപ്പെടുത്തിയത് എന്നറിയുന്നു.
deshabhimani
No comments:
Post a Comment