Thursday, July 11, 2013

സോളാര്‍ തട്ടിപ്പ് ജനകീയ പ്രശ്‌നമല്ലെന്ന് ഹൈക്കോടതി

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് അകന്ന് മാറി ഒളിക്യാമറയ്ക്കും കിടപ്പറ ദൃശ്യങ്ങള്‍ക്കും പിന്നാലെയാണെന്നു ഹൈക്കോടതി വാക്കാല്‍ കുറ്റപ്പെടുത്തി. സോളാര്‍ തട്ടിപ്പ് ജനകീയപ്രശ്‌നമല്ലെന്നും കോടതി നിരീക്ഷിച്ചു.വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് കോളജിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതൊഴിവാക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടയം സി എം എസ് കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് സിരിജഗന്റെ ഈ പരാമര്‍ശങ്ങള്‍. നാടിന്റെ വികസന വിഷയത്തില്‍ ആര്‍ക്കും താത്പര്യമില്ല. ഇവിടെ എന്തെങ്കിലും വികസന പ്രര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ? സെന്‍സേഷണലായ വിഷയങ്ങള്‍ക്കു പിന്നാലെയാണ് എല്ലാവരും.

 സോളാര്‍ പ്രശ്‌നത്തിലും കിടപ്പറ ദൃശ്യത്തിലുമൊക്കെയായി ശ്രദ്ധ. ജനകീയ വിഷയങ്ങള്‍ക്കു പകരം രണ്ടോ മൂന്നോ സ്ത്രീകളെ ചുറ്റിപ്പററിയുള്ള വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ പേജു നിറയ്ക്കുകയാണ്. കേരളത്തിലെ കോളജുകളില്‍ 95 ശതമാനം കുട്ടികള്‍ പഠിക്കാനെത്തുമ്പോള്‍ അഞ്ചു ശതമാനമാണ് രാഷ്ട്രീയ താത്പര്യവുമായി എത്തുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയത്തിലെത്തുന്നവര്‍ക്കു നാട്ടിലെ പ്രശ്‌നങ്ങളില്‍ താത്പര്യവുമില്ല. പകരം മറ്റുള്ളവരുടെ സ്വകാര്യതയ്ക്കു പിന്നാലെ അവര്‍ പോകുന്ന സ്ഥിതിയാണ്.

എന്തിനു വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് കോടതിക്ക് മനസിലാവുന്നില്ല- സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. സി എം എസ് കോളജിന് പൊലീസ് സംരക്ഷണം അനുവദിച്ച സിംഗിള്‍ ബെഞ്ച്, മഴക്കെടുതിയുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയിലും സമാനമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു.

janayugom

No comments:

Post a Comment