കേസില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. അത് തുടരും. സോളാര്‍ തട്ടിപ്പിലെ പ്രതികളെ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി വഴിവിട്ട് ഇടപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ് .
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരെ പുറത്താക്കുകയും അവര്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാര്‍ പേഴ്സണല്‍ സ്ററാഫിനെ നിയമിക്കുമ്പോള്‍ ഇനിമുതല്‍ പാര്‍ടി ശക്തമായി ഇടപെടും. നിയമസഭപോലും സമ്മേളിക്കാനാകാത്ത വിധം സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ പിന്നില്‍ ഒറ്റകെട്ടായി നിന്ന് സമരങ്ങളെ രാഷ്ട്രീയമായി നേരിടും. മുസ്ലീംലീഗുമായി യാതൊരുപ്രശ്നമില്ലെന്നും ചെന്നിത്തല പറഞ്ഞു.
No comments:
Post a Comment