Friday, December 20, 2013

ആറന്മുള വിമാനത്താവള നിര്‍മ്മാണം തടഞ്ഞു

ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ജനുവരി 21 വരെയാണ് സ്റ്റേ. ഗ്രീന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിന്റേതാണ് ഉത്തരവ്.

അതിനിടെ ആറന്മുള വിമാനത്താവള നിര്‍മ്മാണം ആറന്മുള ക്ഷേത്രത്തെ ബാധിക്കുമെന്ന് കിറ്റ്കോ ഹൈക്കോടതിയില്‍ അറിയിച്ചു. ക്ഷേത്രത്തെ ബാധിക്കില്ലെന്ന് വരുത്താന്‍ തങ്ങള്‍ തയ്യാറാക്കിയ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ വിമാനത്താവള കമ്പനി മാറ്റം വരുത്തിയതായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്കോ ഹൈക്കോടതിയില്‍ അറിയിച്ചു.

ഒരു സ്വകാര്യവ്യക്തി നടത്തിയ പഠനം കിറ്റ്കോ റിപ്പോര്‍ട്ടില്‍ തിരുകി കയറ്റുകയായിരുന്നുവെന്ന് കിറ്റ്കോ കോടതിയില്‍ അറിയിച്ചു. ആരോപണം ഗൗരവമുള്ളതാണെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ച് ചുണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment