Tuesday, December 3, 2013

സലീം രാജ് കേസ്: സർക്കാരിനു വീണ്ടും വിമർശനം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ കുറ്റക്കാർക്കെതിരെ നടപടി എടുക്കാത്തതിനു സര്‍ക്കാരിന് ഹൈകോടതിയുടെ രൂക്ഷവിമര്‍നം. റവന്യൂവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്താണെന്നു ജ. ഹാരൂൺ അൽ റഷീദ് ആരാഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യം വന്നാൽ കോടതിക്ക് പ്രത്യേക ഉത്തരവിറക്കേണ്ടിവരുമെന്നു ജഡ്ജി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരത്തെ കടകംപള്ളി, എറണാകുളത്തെ കളമശ്ശേരി എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളില്‍ സലിം രാജ് തട്ടിപ്പ് നടത്തിയതായാണു ആരോപണം. ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യൂവകുപ്പ് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നല്കിയത്..  ഉദ്യോഗസ്ഥര്‍ ക്രമക്കേടുകൾ നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു
 
റിപ്പോര്‍ട്ട് പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍  അറിയിച്ചു. കേസ് 18 ലേക്ക് മാറ്റി.

deshabhimani

No comments:

Post a Comment