പാരിപ്പള്ളി > മന്ത്രി കെ ടി ജലീലിനെ അപായപ്പെടുത്താൻ യുവമോർച്ചാ സംഘത്തിന്റെ ശ്രമം. കൊല്ലം പാരിപ്പള്ളിയിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു കാർ ഓടിച്ചുകയറ്റിയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായത്. മന്ത്രിയുടെ വാഹനവും അകമ്പടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാലാണ് അപകടം ഒഴിവായത്.
സംഭവത്തിൽ കല്ലുവാതുക്കൾ സ്വദേശികളായ യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഭിജിത്ത്, വൈഷണവ്, വിപിൻ, എളിപുറം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. അപകടപ്പെടുത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ വധശ്രമമാണ് കുറ്റം. ഇനിയും പ്രതികളുണ്ടെന്നാണ് പൊലിസ് സംശയം. അന്വേഷണം ഊർജിതമാക്കി.
എംഎൽഎയ്‌ക്കു മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അശ്ലീല പ്രകടനവും കയ്യേറ്റശ്രമവും; 6 പേർ അറസ്റ്റിൽ
ശാസ്താംകോട്ട > പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിതമായി ആക്രമിച്ചു. കാർ തടഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിനു മുന്നിൽനിന്ന് ഉടുമുണ്ടഴിച്ച് അശ്ലീല പ്രകടനം നടത്തിയ കോൺഗ്രസ് സംഘം എംഎൽഎയെ അസഭ്യംപറഞ്ഞു. കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കാനും ശ്രമിച്ചു. സംഭവത്തിൽ ആറ് യൂത്തുകോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ മൈനാഗപ്പള്ളി ക്ഷീരസംഘം കെട്ടിടത്തിന് തറക്കല്ലിട്ട ശേഷം മടങ്ങവെ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പകൽ 11ന് ആണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സെയ്ദ്, യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് നാദർഷാ എന്നിവരുടെ നേതൃത്വത്തിൽ വടക്കൻ മൈനാഗപ്പള്ളി സ്വദേശികളായ എം എ സമീർ, മണ്ഡലം പ്രസിഡന്റിന്റെ മകൻ ഷബിൻഷാ, നാദിർഷാ നസീർ, ഷാഹിർ പാലത്തറ, ഷൗക്കത്ത് എന്നിവരാണ് കാർ തടഞ്ഞ് എംഎൽഎയെ കൈയേറ്റം ചെയ്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാദിർഷാ എംഎൽഎയെ അസഭ്യം വിളിച്ചുകൊണ്ട് ഉടുമുണ്ടുരിഞ്ഞ് അശ്ലീല പ്രകടനം നടത്തി. സ്ത്രീകൾ ഉൾപ്പെടെ നോക്കിനിൽക്കെയാണ് കോൺഗ്രസുകാരുടെ ആക്രമണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കോൺഗ്രസുകാർ പിൻവാങ്ങി. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിനെതിരായ പ്രസംഗത്തിൽ കോൺഗ്രസിന്റെ ആർഎസ്എസ് ബന്ധം പറഞ്ഞതിൽ പ്രതിഷേധിക്കുന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു എംഎൽഎയ്ക്കെതിരെ കോൺഗ്രസുകാരുടെ ആക്രമണം.
നാദിർഷ, എം എ സമീർ, ഷിബിൻഷാ, നാദിർഷ നസീർ, ഷാഹിർ, ഷൗക്കത്ത് എന്നിവരെ സംഭവത്തിൽ ആറ് യൂത്തുകോൺഗ്രസ് പ്രവർത്തകരെ ശാസ്താംകോട്ട സിഐ അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
വികസന നേട്ടങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കോൺ. ശ്രമം: കോവൂർ കുഞ്ഞുമോൻ
ശാസ്താംകോട്ട > തന്നെ വഴിയിൽ തടഞ്ഞുനിർത്തി അശ്ലീല പ്രകടനം നടത്തി കൈയേറ്റം ചെയ്തത് ബോധപൂർവം അവഹേളിക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ എതിർത്ത് സംസാരിച്ചതിന്റെ പേരുപറഞ്ഞായിരുന്നു കോൺഗ്രസ് ആക്രമണം. എന്റെ കരുത്ത് മണ്ഡലത്തിലെ ജനങ്ങളാണ്. ആക്രമിച്ച് തകർക്കാമെന്ന് കോൺഗ്രസ് നേതാക്കൾ കരുതേണ്ട. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മണ്ഡലത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കൊവൂർ കുഞ്ഞുമോൻ പറഞ്ഞു
No comments:
Post a Comment