ന്യുഡല്‍ഹി> ഏറ്റവും മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധനിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് ഏറ്റു വാങ്ങി.
ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്കോർ നേടി മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്. ടെസ്റ്റിംഗ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയ്ക്കുന്നതിലെ ശ്രദ്ധ, മികിച്ച ചികിത്സ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകിയത്.
*
മികച്ച ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വിഭാഗത്തില്‍ ദല്‍ഹി എയിംസും സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ചാരിറ്റി ആശുപത്രി വിഭാഗത്തില്‍ വെല്ലൂര്‍ സി.എം.സിയും മികച്ച ടെസ്റ്റിംഗ് സെന്ററായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേയും തെരഞ്ഞെടുത്തു.

No comments:
Post a Comment