Thursday, January 14, 2021

തിരുവനന്തപുരം>  കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളും സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്ന്‌  സൂചിപ്പിക്കുന്ന സാമ്പത്തിക റിപ്പോർട്ട്‌ ധനമന്ത്രി തോമസ്‌ ഐസക്‌ നിയമസഭയിൽ വെച്ചു. അതേസമയം ജനക്ഷേമപ്രർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന നിരവധി പദ്ധതികൾ തുടങ്ങാനായത്‌ ഗുണകരമായെന്നും റിപ്പോർട്ടിൽ പറയുന്നു.ജനങ്ങൾക്ക്‌ സമാശ്വാസം നൽകാനായി. സമ്പൂർണ തകർച്ചയിൽനിന്ന്‌ സംസ്‌ഥാനത്തെ രക്ഷിച്ചത്‌ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള  നടപടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സമ്പദ് വ്യവസ്ഥ  കുറയും . ലോക്ക്ഡൗൺ കാലത്തെ അടച്ചിടൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായിത്തന്നെ ബാധിച്ചു. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

ആഭ്യന്തരവളർച്ചാ നിരക്ക്‌ താഴ്‌ന്നു. ആഭ്യന്തര വളർച്ചാ നിരക്ക്‌ 3.45ശതമാനമാണ്‌. ഇത്‌ മുൻ  വർഷം ഇത് 6.4ശതമാനം  ആയിരുന്നു.ശമ്പളം, പലിശ, പെൻഷൻ ചെലവ് എന്നിവ ഉയർന്നു. റവന്യൂചെലവിന്റെ  74. 7 6 ശതമാനവും ശമ്പളത്തിനും പെൻഷനുമാണ്‌ ഉപയോഗിക്കുന്നത്‌.  അതിനാൽത്തന്നെ, സംസ്ഥാനത്തിന്‍റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയർന്നു.വരുമാന തകർച്ച രൂക്ഷമാകുമെന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. അതേസമയം സംസ്‌ഥാനത്തിന്റെ കടത്തിന്റെ വാർഷിക വളർച്ചാ നിരക്ക്‌ കുറഞ്ഞു.

കാർഷിക മേഖലയുടെ വളർച്ചയും താഴേയ്ക്ക് തന്നെയാണ്. എന്നാൽ കൃഷിഭൂമിയുടെ അളവ് വർധിച്ചു. നെല്ല് ഉൽപാദനം കൂടി എന്നത് നേട്ടമായി . വിിക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചു. തുടർച്ചയായി വന്ന പ്രളയങ്ങൾ കാർഷിക മേഖലയെ ബാധിച്ചു. നെല്ല്‌, പച്ചക്കറി ഉൽപാദനത്തിൽ നേട്ടമുണ്ടായി.

2020- ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി  രൂപയാണ്. റവന്യൂ വരുമാനത്തിൽ 2629 കോടി രൂപയുടെ കുറവ് ഉണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്‍റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി.

പ്രവാസികൾ കൂട്ടത്തോടെ തിരികെ വന്നതും സാമ്പത്തിക മേഖലയെ സാരമായി  ബാധിച്ചു. 60 ശതമാനം പ്രവാസികളും തിരികെയെത്തി.  2018-ലെ മൈഗ്രഷൻ സർവ്വ അനുസരിച്ച് 12.95 ലക്ഷം പേർ തിരിച്ച് വന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോവിഡും പ്രകൃതിദുരന്തങ്ങളും സാമ്പത്തിക വളർച്ചയെ ബാധിച്ചു; ജനങ്ങൾക്ക്‌ സമാശ്വാസം നൽകാനായി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

Read more: https://www.deshabhimani.com/news/national/state-economic-survey/919399

No comments:

Post a Comment